ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഗ്രാമങ്ങളില്‍ അടക്കം ഇന്റര്‍നെറ്റ് എത്തിക്കാനുള്ള തയ്യാറെടുപ്പുമായി റിലയന്‍സ് ജിയോ; ഐ എസ് ആര്‍ ഒയുടെ സഹായം തേടി

 


ന്യൂഡല്‍ഹി: (www.kvartha.com 12.09.2018) ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള തയ്യാറെടുപ്പുമായി റിലയന്‍സ് ജിയോ. ഇതിനായി ഐഎസ്ആര്‍ഒയുടെ സഹായം തേടുകയാണ് മുകേഷ് അംബാനി.

ഇതിനുപുറമെ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന്് പദ്ധതി നടപ്പിലാക്കാനും ലക്ഷ്യമിടുന്നുണ്ട്. യുഎസില്‍ സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടെലിവിഷന്‍ പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്.

ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഗ്രാമങ്ങളില്‍ അടക്കം ഇന്റര്‍നെറ്റ് എത്തിക്കാനുള്ള തയ്യാറെടുപ്പുമായി റിലയന്‍സ് ജിയോ; ഐ എസ് ആര്‍ ഒയുടെ സഹായം തേടി

ഇത്തരത്തില്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിലൂടെ ഇന്ത്യയില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹസംവിധാനവും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുവാന്‍ സാധിക്കുമെന്നും ജിയോ കണക്കുകൂട്ടുന്നു.

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റാത്തതും മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പടെ 400 വിദൂര പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കും. കുറഞ്ഞ ചെലവില് രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും ഇത് വഴിയൊരുക്കും. ഇതോടെ ഇത്തരത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന ആദ്യ നെറ്റ്‌വര്‍ക്കും ജിയോ തന്നെയാകും.

Keywords: Reliance Jio using satellites to offer 4G services in rural, remote areas; takes capacity from ISRO, New Delhi, News, Jio, Internet, ISRO, Business, Technology, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia