പെട്രോള്‍ വില 90 ലേക്ക്; അഞ്ച് മാസത്തിനിടെ കൂടിയത് 6.71 രൂപ, ഡീസലിന് 5 രൂപയോളം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.09.2018) രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ വില 90 രൂപയിലേക്ക് കടക്കുകയാണ്. മുംബൈയില്‍ 86.91 രൂപയിലെത്തി. 75.96 ആണ് ഡീസലിന്റെ വില. അഞ്ച് മാസത്തിനിടെ പെട്രോളിന് 6.71 രൂപയും ഡീസലിന് 4.92 രൂപയും വര്‍ധിച്ചു. വ്യാഴാഴ്ച 21 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് 22 പൈസയും വര്‍ധിച്ചു.

തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും ഡീസലിന് 76.63 രൂപയുമാണ് വില. എന്നാല്‍ കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും ഡീസല്‍ 75.38 രൂപയും കോഴിക്കോട് പെട്രോളിന് 81.72 രൂപയും ഡീസലിന് 75.04 രൂപയുമാണ്. ദിവസംതോറും ഇന്ധനവില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ വെല്ലുവിളിയായിരിക്കുകയാണ്.

വിലവര്‍ധനവില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊണ്ടും കോണ്‍ഗ്രസ് തിങ്കളാഴ്ട ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദില്‍ സഹകരിക്കും.
പെട്രോള്‍ വില 90 ലേക്ക്; അഞ്ച് മാസത്തിനിടെ കൂടിയത് 6.71 രൂപ, ഡീസലിന് 5 രൂപയോളം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Petrol, Petrol Price, News, National, Trending, Business, Petrol price touching Rs 87 in Mumbai, diesel close to Rs 76
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia