സ്റ്റേഷനിലെത്തിച്ച പ്രതി പോലീസുകാരനെ പിക്കാസ് കൊണ്ടടിച്ചു കൊന്നു; ഒരാള്‍ക്ക് ഗുരുതരം
Sep 12, 2018, 16:09 IST
ഭോപ്പാല്‍: (www.kvartha.com 12.09.2018) സ്റ്റേഷനിലെത്തിച്ച പ്രതി പോലീസുകാരനെ പിക്കാസ് കൊണ്ടടിച്ചു കൊന്നു. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.
സ്‌റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
ഇതിനിടെ സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി കസേരയില്‍ നിന്നും വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇദ്ദേഹം ഭിന്തിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതിനു ശേഷം പ്രതി പുറത്തേക്കിറങ്ങിപ്പോകുന്നതും കാണാം. രണ്ട് ഉദ്യോഗസ്ഥരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

സംഭവം നടക്കുമ്പോള്‍ നാലാമതൊരാള്‍ കൂടി സ്‌റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ അയാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Caught on camera: Cop dies after prisoner attacks him with pickaxe in Madhya Pradesh, Bhoppal, News, Crime, Criminal Case, CCTV, Police, Arrested, hospital, Treatment, Injured, Video, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.