ക്രിസ്റ്റ്യാനോയേയും മെസ്സിയേയും പിന്തള്ളി മോഡ്രിച്ച്; യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം ക്രോയേഷ്യന്‍ താരത്തിന്

 


കീവ്‌:  (www.kvartha.com 31.08.2018) ഈ വര്‍ഷത്തെ യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്ക മോഡ്രിച്ചിന്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ എന്നിവരെ പിന്നിലാക്കിയാണ് മോഡ്രിച്ചിന്റെ നേട്ടം.

അന്റോയിന്‍ ഗ്രീസ്മാന്‍, ലയണല്‍ മെസി, കെയ്‌ലിന്‍ എംബാപ്പെ, കെവിന്‍ ഡിബ്രൂയിനെ, റാഫേല്‍ വരാന്‍, ഏഡന്‍ ഹസാര്‍ഡ്, സെര്‍ജിയോ റാമോസ് എന്നിവരാണ് യഥാക്രമം നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ക്രിസ്റ്റ്യാനോയേയും മെസ്സിയേയും പിന്തള്ളി മോഡ്രിച്ച്; യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം ക്രോയേഷ്യന്‍ താരത്തിന്

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിന് തന്നെയാണ്. റൊണാള്‍ഡോയാണ് മികച്ച മുന്നേറ്റതാരം. റാമോസിനെ മികച്ച ഡിഫന്‍ഡറായും കെയ്ലര്‍ നവാസിനെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, News, Sports, Europe, Football, Football Player, Real Madrid, Leonal Messi, Cristiano Ronaldo, Luka Modric, UEFA Men's Player, Luka Modric wins Uefa's Men's Player of the Year award. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia