യാത്രക്കാരന്റെ വിയര്‍പ്പ് മണമടിച്ച് സഹയാത്രികര്‍ ഛര്‍ദ്ദിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

യാത്രക്കാരന്റെ വിയര്‍പ്പ് മണമടിച്ച് സഹയാത്രികര്‍ ഛര്‍ദ്ദിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ഗ്രാന്‍ കനേറിയ(സ്‌പെയിന്‍): (www.kvartha.com 02.06.2018)  യാത്രക്കാരന്റെ വിയര്‍പ്പ് ഗന്ധത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്‌പെയിനിലാണ് സംഭവം. അസഹനീയമായ വിയര്‍പ്പ് ഗന്ധത്തില്‍ സഹയാത്രികര്‍ ഛര്‍ദ്ദിക്കാനും ബോധം കെടാനും തുടങ്ങിയതോടെ ട്രാന്‍സവിയ വിമാനം അടിയന്തിരമായി നിലത്തിറക്കിയെന്നാണ് റിപോര്‍ട്ട്. ഗ്രാന്‍ കനേറിയയിലെ ഐലന്റിലേയ്ക്ക് പോവുകയായിരുന്നു വിമാനം.

നെതര്‍ലന്റിലെ സ്‌കിഫോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം പോര്‍ചുഗലിലെ ഫറോയിലേയ്ക്ക് വഴിമാറ്റി പറത്തി ഉടനെ നിലത്തിറക്കുകയായിരുന്നു. ആഴ്ചകളായി കുളിക്കാത്തത്ര രൂക്ഷ ഗന്ധമായിരുന്നു വിയര്‍പ്പിനെന്ന് മിറര്‍ യുകെ റിപോര്‍ട്ട് ചെയ്യുന്നു.

Plane makes emergency landing over passenger's body odour

ഫറോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ യാത്രക്കാരനെ മെഡിക്കല്‍ വിഭാഗമെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. ട്രാന്‍സാവിയയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കാരണത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നുവെന്നാണ് പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In a bizarre incident of emergency landing, a plane to Spain was forced to make a detour not due to technical glitch but because of a passenger's 'unbearable' body odour. The stench of a man on the Transavia flight to island of Gran Canaria in Spain made fellow travellers vomit and faint.

Keywords: World, Emergency landing 

ad