സാംസംഗ് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ് മാര്‍ട്ട് ഫോണ്‍ നിര്‍മാതാവ്

കൊച്ചി: (www.kvartha.com 31.01.2018) തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷവും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തില്‍ സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്മാര്‍ട്ട് ഫോണ്‍ വിപണി മൂല്യത്തിന്റെ 42 ശതമാനവും വ്യാപ്തത്തിന്റെ 37 ശതമാന വിഹിതവും 2017ല്‍ സാംസംഗിന്റെ കൈവശമാണെന്ന് ജിഎഫ്‌കെ വിലയിരുത്തുന്നു.

റീട്ടെയില്‍ വില്‍പനയെ പിന്തുടരുന്ന സ്ഥാപനമാണ് ജിഎഫ്‌കെ. ഇന്ത്യന്‍ വിപണിയുടെ എല്ലാ മേഖലയിലുമുള്ള സ്മാര്‍ട്ട് ഫോണ്‍ ബിസിനസിനെ നയിക്കുന്ന സാംസംഗ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡാണ്. ഇതിനു രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടു നാം കടപ്പെട്ടിരിക്കുന്നു.'' സാംസംഗ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് അസിം വാര്‍സി പറഞ്ഞു.

Samsung Claims It Is India's No. 1 Smartphone Company, Kochi, News, Business, Technology, Kerala.

2017ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളാണ് സാംസംഗ് എന്ന് കൗണ്ടര്‍പോയിന്റ് ആന്‍ഡ് കനാലേസ് റിസര്‍ച്ച് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ വിലയുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ കുതിച്ചു കയറിയിട്ടും സാംസംഗിന് നേതൃസ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി. രാജ്യത്തു വില്‍ക്കുന്ന ഓരോ മൂന്നാമത്തേയും സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സ് ജെ ആണ്.

വരുമാനത്തിലും 2017ല്‍ സാംസംഗ് ചരിത്രം കുറിച്ചു. 2016- 17 സാമ്പത്തികവര്‍ഷത്തില്‍ സാംസംഗിന്റെ വരുമാനത്തില്‍ 27 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. കമ്പനിക്ക് രാജ്യത്തൊട്ടാകെ 1.5 ലക്ഷം റീട്ടെയില്‍ ടച്ച് പോയിന്റുകളും 3000 സര്‍വീസ് സെന്ററുകളും രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലുമെത്തുന്ന 535 സര്‍വീസ് വാനുകളുമുണ്ട്.

Keywords: Samsung Claims It Is India's No. 1 Smartphone Company, Kochi, News, Business, Technology, Kerala.
Previous Post Next Post