Follow KVARTHA on Google news Follow Us!
ad

ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവതി വീണ്ടും രംഗത്ത്; കീഴ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യം

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി Kochi, Phone call, High Court of Kerala, Social Network, Thiruvananthapuram, Trending, Kerala,
കൊച്ചി: (www.kvartha.com 31.01.2018) ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി യുവതി വീണ്ടും രംഗത്ത്. കീഴ് കോടതി വിധി റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

ശശീന്ദ്രന്റെ കേസ് ഒത്തു തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി നല്‍കിയ തയ്ക്കാട് സ്വദേശിനി മഹാലക്ഷ്മിയെന്ന സാമൂഹ്യ പ്രവര്‍ത്തക തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നത്.

New plea filed in HC to quash verdict acquitting Saseendran , Kochi, Phone call, High Court of Kerala, Social Network, Thiruvananthapuram, Trending, Kerala

കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയത്. ഇതില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ട്. അതും കൂടി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേസ് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.

ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. അതിനിടെയാണ് കുരുക്കുമായി മറ്റൊരു ഹര്‍ജി കൂടി ഹൈക്കോടതിയിലെത്തിരിക്കുന്നത്.

Keywords: New plea filed in HC to quash verdict acquitting Saseendran , Kochi, Phone call, High Court of Kerala, Social Network, Thiruvananthapuram, Trending, Kerala.