ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമിനു വേണ്ടി ബൂട്ടുകെട്ടിയ ഡിഫന്‍ഡര്‍ ഇന്ത്യന്‍ ദേശീയ ടീമിലേക്ക്

ഇംഫാല്‍: (www.kasargodvartha.com 31.01.2018) രങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് ഗതിവേഗം പകരാന്‍ ഒരു ഉശിരന്‍ കളിക്കാരന്‍ പറന്നിറങ്ങുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, രാജ്യങ്ങളുടെ പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ ആര്യന്‍ വില്യംസാണ് ഇന്ത്യന്‍ ടീമിന്റെ പ്രതിരോധക്കോട്ടയ്ക്ക് മണിച്ചിത്രത്താഴിട്ടുപൂട്ടാനായി നീലക്കുപ്പായത്തിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ബേണ്‍ലിയില്‍ കളിച്ച താരമാണ് വില്യംസ്. നിലവില്‍ ഐ ലീഗ് ക്ലബ്ബായ നെറോക്കയുടെ താരമാണ്.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ തന്റെ ബ്രിട്ടീഷ് പൗരത്വവും ഓസ്‌ട്രേലിയന്‍ പൗരത്വവും ഉപേക്ഷിച്ച് ന്ത്യന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരിക്കുകയാണ് വില്യംസ്. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് ഈ 24കാരന്‍ പറയുന്നു. വില്യംസിന്റെ സഹോദരങ്ങള്‍ ഓ,്‌ട്രേലിയന്‍ ദേശീയ ടീമിനുവേണ്ടി ജേഴ്‌സിയണിഞ്ഞിട്ടുള്ളവരാണ്.

National, Sports, Football, Football Player, News, India, English Premier League, Burnsley, New Defender Looking For Debut In Indian National Team

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Sports, Football, Football Player, News, India, English Premier League, Burnsley, New Defender Looking For Debut In Indian National Team
Previous Post Next Post