ലോകത്തെ ഞെട്ടിക്കാന്‍ ഗൂഗിള്‍ വീണ്ടും, ഇത്തവണ തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി, വീഡീയോ കാണാം

നെതെര്‍ലാന്റ്:(www.kvartha.com 30/01/2018) തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍, നെതെര്‍ലെന്റിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ പുതിയ സൈക്കിള്‍ ഒരുക്കിയത്. 2016 ല്‍ തന്നെ ആമ്സ്റ്റര്‍ഡാമില്‍ ഗൂഗിള്‍ തനിയെ സഞ്ചരിക്കുന്ന സൈക്കിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ആകൃഷ്ടരായാണ് ഗൂഗിള്‍ നെതര്‍ലന്റ് തങ്ങളുടെ ജനങ്ങള്‍ക്കായി പുതിയ ബൈസിക്കിള്‍ പരിചയപ്പെടുത്തുന്നത്.നിരവധി പ്രത്യേകതകള്‍ നിറഞ്ഞ സൈക്കിള്‍ യാത്രക്കാര്‍ക്ക് സുഖപ്രധവും വളരെ ആകര്‍ഷകവുമായ യാത്രയായിരിക്കും ഒരുക്കുക എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഒറ്റയ്ക്ക് സൈക്കിളിലിരുന്ന് സഞ്ചരിക്കുന്നതിനോടൊപ്പം ലാപ്പ് ടോപ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. നേരത്തെ ഡ്രൈവറില്ലാ കാറുകളും ഗൂഗിള്‍ പരിചയപ്പെടുത്തിയിരുന്നു.


സ്വയം സഞ്ചരിക്കുന്ന സൈക്കിള്‍നെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് വീഡിയോ നിങ്ങളെ സഹായിക്കും(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Technology, Video, Google, Bicycle,Introducing the self-driving bicycle in the Netherlands
Previous Post Next Post