ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്: അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

 


തിരുവനന്തപുരം: (www.kvartha.com 30.01.2018) ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ബുധനാഴ്ച ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബസുടമകള്‍ സമരം മാറ്റിവെച്ചതായി അറിയിച്ചത്.

വര്‍ധിച്ചുവരുന്ന അടിസ്ഥാന ചിലവും ഇന്ധനവില വര്‍ധനവും ചൂണ്ടിക്കാട്ടി നിരക്ക് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് നടത്താന്‍ നേരത്തെ സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനിച്ചിരുന്നു. മിനിമം നിരക്ക് 10 രൂപയായും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടന്നു.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ്: അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു

Keywords:  Kerala, Thiruvananthapuram, News, bus, Strike, Hike, Price, Petrol Price, Indefinite bus strike has been postponed 

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia