ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കി ഗൂഗിള്‍

കൊച്ചി: (www.kvartha.com 31.012018) ഓണ്‍ലൈനില്‍ ആവശ്യമില്ലാത്ത പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള മ്യൂട്ട് ദിസ് ആഡ് ഫീച്ചറില്‍ കൂടുതല്‍ സൗകര്യങ്ങളും ആഡ് സെറ്റിങ്‌സില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുകളുമായി ഗൂഗിള്‍. ആപ്ലിക്കേഷനുകളിലെയും വെബ് സൈറ്റുകളിലെയും റിമൈന്‍ഡര്‍ ആഡുകള്‍ നിശബ്ദമാക്കാന്‍ ഇനി ഉപയോക്താക്കള്‍ക്ക് സാധിക്കും.

Google tool will stop those annoying ads following you around the internet, Kochi, News, Google, Advertisement, Technology, Trending, Website, Application, Kerala.

യൂട്യൂബ്, സെര്‍ച്ച്, ജിമെയില്‍ എന്നീ സേവനങ്ങളിലേക്കും പുതിയ ടൂള്‍ താമസിയാതെ ഗൂഗിള്‍ കൊണ്ടുവരും. ആഡ് സെറ്റിങ്‌സില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ആഡ് പേഴ്‌സണലൈസേഷന്‍ ഓണ്‍ ആക്കാനും ഓഫ് ആക്കാനും സാധിക്കും. റിമൈന്‍ഡര്‍ ആഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ കാണാനും ഏത് പരസ്യദാതാക്കളുടെ പരസ്യമാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്ന് തീരുമാനിക്കാനും ഇപ്പോള്‍ സാധിക്കും.

Keywords: Google tool will stop those annoying ads following you around the internet, Kochi, News, Google, Advertisement, Technology, Trending, Website, Application, Kerala.
Previous Post Next Post