40 ലക്ഷം രൂപ ആദായനികുതി അടച്ച തൊഴിലാളി പോലീസ് പിടിയിലായി

ബംഗളൂരു: (www.kvartha.com 30.01.2018) 40 ലക്ഷം രൂപ ആദായനികുതി അടച്ച തൊഴിലാളി പോലീസ് പിടിയിലായി. വാര്‍ഷിക വരുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപയുടെ ആദായ നികുതി അടച്ച നിര്‍മാണ തൊഴിലാളിയായ രജ്ജപ്പരംഗ (34) യാണ് അറസ്റ്റിലായത്. 2017 - 18 സാമ്പത്തിക വര്‍ഷത്തിലാണ് രജ്ജപ്പ വന്‍ തുക ആദായനികുതി അടച്ചത്. തുടര്‍ന്ന് പോലീസ് അനേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ രജ്ജപ്പ മയക്കുമരുന്ന് കടത്ത് സംഘത്തില്‍പെട്ടയാളാണെന്ന് കണ്ടെത്തി. പരിശോധനയില്‍ കോരമംഗല പോലീസ് ഇയാളില്‍ നിന്ന് 26 കിലോ കഞ്ചാവും അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

National, News, Bangalore, Police, Arrested, Crime, Drugs, Drug Peddler Who Filed Rs 40 Lakh in I-T Returns Nabbed in Bengaluru

രജ്ജപ്പയുടെ സഹായിയായ ശ്രീനിവാസിനെയും കഞ്ചാവ് വില്‍പനക്കാരന്‍ സാഷു എന്ന യുവാവിനെയും പോലീസ് പിടികൂടി.

നിര്‍ണമാണ തൊഴിലാളിയായ ഇയാള്‍ നികുതി അടച്ചതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പ് ഇയാളെ വിളിച്ചു വരുത്തുകയും പണത്തിന്റെ ഉറവിടം ചോദിക്കുകയും ചെയ്തിരുന്നു. പത്താംക്ലാസ് യോഗ്യത മാത്രമുള്ള രജ്ജപ്പ വന്‍തുക ആദായ നികുതി അടച്ചതും ഉറവിടത്തില്‍ വ്യക്തതയില്ലാത്തതും ഐടി വകുപ്പ് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ദീര്‍ഘനാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.

2013 മുതല്‍ രജ്ജപ്പ നഗരത്തില്‍ മയക്കുമരുന്നു വില്‍പന നടത്തി വരികയായിരുന്നു. 40,000 രൂപ മാസവാടക നല്‍കിയാണ് ഇയാള്‍ കനകാപുര റോഡില്‍ താമസിച്ചുവരുന്നത്. ആഢംബര കാറുകളും സ്വന്തം ഗ്രാമത്തില്‍ ഭൂമിയും കെട്ടിടവുമുള്‍പ്പെടെ സ്വത്തുവകകളും ഇയാള്‍ക്കുള്ളതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, Police, Arrested, Crime, Drugs, Drug Peddler Who Filed Rs 40 Lakh in I-T Returns Nabbed in Bengaluru 
< !- START disable copy paste -->
Previous Post Next Post