13 കോടിയുടെ തട്ടിപ്പ് ആരോപണം: കേരളത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കാനൊരുങ്ങി ദുബൈ കമ്പനി; ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി ഇവിടെ വന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തെന്ന് കോടിയേരി

തിരുവനന്തപുരം: (www.kvartha.com 30.01.2018) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ഗള്‍ഫില്‍ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കേരളത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കാനൊരുങ്ങി ദുബൈ കമ്പനി. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ദുബൈ കമ്പനിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ്ലിലാണ് വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വാര്‍ത്താസമ്മേളനം നടത്താന്‍ അനുവാദം ചോദിച്ച് കമ്പനി ഉടമ ഹസന്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ അഭിഭാഷകന്‍ പ്രസ് ക്ലബ്ലില്‍ കത്തുനല്‍കിയിട്ടുണ്ട്. വൈകിട്ട് നാലുമണിക്കാണ് മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. സംഭവത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും യുഎഇയില്‍ നിലവിലുള്ള കേസിന്റെ നിയമപരമായ വിഷയങ്ങള്‍ വ്യക്തമാക്കുന്നതിനുമാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. അതിന് മുമ്പായി തങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും തീര്‍ക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

Kodiyeri criticized central govt, kasaragod, Politics, News, Conference, Narendra Modi, Criticism, GST, Terrorism, Demonetization, BJP, Kerala


ബിനോയ് കോടിയേരി രണ്ട് തവണയായി തങ്ങളില്‍ നിന്ന് 13 കോടി രൂപ വായ്പയായി വാങ്ങി കബളിപ്പിച്ചെന്നാണ് ദുബൈയിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനി ഉന്നയിച്ചിരിക്കുന്ന ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച് ബിനോയിയും കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ദബൈയില്‍ കേസുകളൊന്നും നിലവിലില്ലെന്ന ദുബൈ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബിനോയ് കാണിച്ചിരുന്നു.

അതേ സമയം, ബിനോയ് ദുബൈയിലുള്ളപ്പോള്‍ അറബി ഇവിടെ വന്ന് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന്റെ ഉദ്ദേശ്യലക്ഷ്യമെന്തെന്ന് കോടിയേരി ചോദിച്ചു. യുഎഇ പൗരന്‍ എന്തിന് കേരളത്തിലെത്തി ബുദ്ധിമുട്ടുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിലല്ലേ പരിഹരിക്കേണ്ടതുള്ളൂ. ബിനോയ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിഷയം ദുബൈയിലാണ് നടന്നിരിക്കുന്നത്. ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് അത് അവിടെയാണ് തീര്‍ക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

മാധ്യമ വാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പണമിടപാട് വിഷയത്തില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ഞാനുമായി ബന്ധപ്പെട്ട് ഒരു ബിസിനസ്സും നടന്നിട്ടില്ല. ഇതിലൊന്നും താന്‍ ഇടപെട്ടിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി വേദി ഉപയോഗിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Dubai, Kodiyeri Balakrishnan, Politics, Cheating, Case, Cheating allegation against Binoy Kodiyeri: Dubai company preparing for press meet at TVM

< !- START disable copy paste -->
Previous Post Next Post