Follow KVARTHA on Google news Follow Us!
ad

സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടു; യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്്്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിഞ്ഞു

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെ കഴിഞ്ഞ രണ്ടരവര്‍ഷമായി യുഎഇKozhikode, News, Politics, Trending, Foreign, Business Man, Jail, Family, Meeting, Complaint, Kerala,
കോഴിക്കോട്: (www.kvartha.com 31.01.2018) വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെ കഴിഞ്ഞ രണ്ടരവര്‍ഷമായി യുഎഇയില്‍ തടവില്‍ കഴിയുന്ന പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്്്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിഞ്ഞു. രാമചന്ദ്രനെതിരെ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഒരു കേസു കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കും.

എന്നാല്‍ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെത്തന്നെ താമസിച്ചു കടംവീട്ടാമെന്നാണ് വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിന്റെ പകര്‍പ്പ് ലഭിച്ചു. മൂന്നുവര്‍ഷത്തേക്കാണു ദുബൈ കോടതി രാമചന്ദ്രനെ ശിക്ഷിച്ചത്. തുടര്‍ന്ന് 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം തടവില്‍ കഴിയുകയാണ്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയതാണു ജയില്‍വാസത്തിന് കാരണം. ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു.

Centre to step in for release of Atlas Ramachandran, Kozhikode, News, Politics, Trending, Foreign, Business Man, Jail, Family, Meeting, Complaint, Kerala

ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പരാതി നല്‍കിയിരുന്നു. രാമചന്ദ്രന്റെ പ്രായവും മറ്റു കേസുകളില്‍ പ്രതിയാകാത്തതും അനുകൂലമായി. ഒരു ബാങ്കു കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍മോചിതനാകുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം ബാധ്യത തീര്‍ക്കാനുള്ള സ്വത്തുക്കള്‍ രാമചന്ദ്രനുണ്ടെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രശ്‌നപരിഹാരത്തിനു യുഎഇയിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലേക്കു വരുമെന്നാണ് റിപ്പോര്‍ട്ട്.

രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും രാമചന്ദ്രന്റെ വിവരങ്ങള്‍ കുമ്മനം കൈമാറി. തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറാമെന്നു ബാങ്കുകള്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍, രണ്ടു വ്യക്തികളുമായുള്ള കേസാണു തീരാനുള്ളത്. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിന്‍വലിച്ചാല്‍ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥര്‍ ചര്‍ച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് അവിടെയും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Centre to step in for release of Atlas Ramachandran, Kozhikode, News, Politics, Trending, Foreign, Business Man, Jail, Family, Meeting, Complaint, Kerala.