റഫീഖ് അഹ് മദിനെ ക്യാന്‍വാസില്‍ കോറിയിട്ട് കാര്‍ട്ടൂണിസ്റ്റുകള്‍

മലപ്പുറം: (www.kvartha.com 30.01.2018) പൊന്നാനിയിലെ ഗുഡ്‌ലി ഫെസ്റ്റിന്റെ ഭാഗമായി നടന്ന കാര്‍ട്ടൂണ്‍ മേളയില്‍ പത്തിലധികം കാര്‍ട്ടൂണിസ്റ്റുകളും കാരിക്കേച്ചറിസ്റ്റുകളും ഒത്തുകൂടി ഗാന രചയിതാവായ റഫീഖ് അഹ് മദിനെ നിമിഷ സമയങ്ങള്‍ കൊണ്ട് വരച്ചു തീര്‍ത്തപ്പോള്‍ കണ്ടു നിന്ന നാട്ടുകാര്‍ക്കും കാരിക്കേച്ചര്‍ കണ്ട റഫീഖിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല. പൊന്നാനിയിലെ ബിയ്യം കായലിന്റെ സുന്ദര തീരത്തായിരുന്നു കൂട്ടവര അരങ്ങേറിയത്.

രാവിലെ മുതല്‍ കുട്ടികള്‍ക്ക് വര പഠിപ്പിച്ചും അവരെക്കൊണ്ട് വരപ്പിച്ചും കാര്‍ട്ടൂണിസ്റ്റുകള്‍ കാര്‍ട്ടൂണിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു കൊടുത്തു. ഉച്ചയ്ക്കു ശേഷം നാട്ടുകാരെയും വരച്ചു തുടങ്ങി. വ്യത്യസ്തമായ രീതിയിലുള്ള കാരിക്കേച്ചറുകള്‍ എല്ലാവര്‍ക്കും കൗതുകമുണര്‍ത്തുന്നതായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷ, ബഷീര്‍ കിഴിശ്ശേരി, ഗിരീഷ് മുഴിപ്പാടം, ഉസ്മാന്‍ ഇരുമ്പുഴി, ജ്യോതി പ്രിന്‍സ്, സുനില്‍ മൂത്തടത്ത്, സഞ്ജീവ് ശൂരനാട്, ഷാജി സീതത്തോട്, ഹസന്‍ കോട്ടപ്പറമ്പില്‍, നിഷാന്ത് ഷാ, ആര്‍ടിസ്റ്റ് ശങ്കരന്‍ തുടങ്ങിയ കേരളത്തിലെ പ്രമുഖരായ കാരിക്കേച്ചറിസ്റ്റുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

വ്യത്യസ്തമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കലാസാംസ്‌കാരിക സംഘടനയാണ് ടീം ഗുഡ്‌ലി.
നിരവധി കലാ സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങള്‍ ടീം ഗുഡ്‌ലിയുടെ നേതൃത്വത്തില്‍ നടക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കാര്‍ട്ടൂണ്‍ മേളക്ക് ഗുഡ്‌ലി അംഗമായ കാര്‍ട്ടൂണിസ്റ്റ് പ്രിന്‍സ് നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Malappuram, Local-News, Cartoonists draw Rafeeque Ahmed's cartoon
< !- START disable copy paste -->
Previous Post Next Post