തണ്ണീർത്തട നിയമത്തിൽ ഇളവു വരുത്തുന്നു, അഞ്ച് പദ്ധതികൾക്കു വേണ്ടി

 


തിരുവനന്തപുരം: (www.kvartha.com 31.01.2018) സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവര്‍ത്തനം ചെയ്യുന്നതിന് 2008-ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളില്‍നിന്ന് ഒഴിവ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍,  കോഴിക്കോട് ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, മലപ്പുറം ജില്ലയിലെ കോഡൂര്‍ വില്ലേജില്‍ ഗെയില്‍ എസ്.വി. സ്റ്റേഷന്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വില്ലേജില്‍ ബ്രഹ്മപുരത്ത് മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ജില്ലയിലെ ആറ്റിപ്ര വില്ലേജില്‍ ടെക്നോപാര്‍ക്ക് എന്നീ പദ്ധതികള്‍ക്കാണ് 2017-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പത്താം വകുപ്പ് പ്രകാരം നെല്‍വയല്‍ തരം മാറ്റുന്നതിന് ഇളവ് നല്‍കുന്നത്. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പ്രകാരം ഉചിതമായ ജലസംരക്ഷണ നടപടികള്‍ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം 20.2 ആറില്‍ കൂടുതലാണെങ്കില്‍ അതിന്‍റെ 10 ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്.

സാമൂഹ്യനീതി വകുപ്പിന്‍റെ 'സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ സര്‍ക്കാര്‍ മേഖലയിലെ ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനിച്ചു. വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനാണ് സ്നേഹപൂര്‍വ്വം പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് കുട്ടികള്‍ക്ക് വിവിധ തോതില്‍ പ്രതിമാസ ധനസഹായം നല്‍കുന്നുണ്ട്. പോളിടെക്നിക,് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 750 രൂപ വീതം ലഭിക്കും.

ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ സൂധീര്‍ബാബുവിന് പ്രവേശനപരീക്ഷാ കമ്മീഷണറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. നിലവിലുളള പ്രവേശന പരീക്ഷാ കമ്മീഷണര്‍ അബ്ദുള്‍ നാസറിനെ ഹൗസിംഗ് കമ്മീഷണറായി നിയമിക്കും.

എസ്.സി-എസ്.ടി, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണുവിന് ആര്‍ക്കൈവ്സ,് ആര്‍ക്കിയോളജി, മ്യൂസിയം എന്നീ വകുപ്പുകളുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍റ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡയറക്ടറായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.ജി. തോമസിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു.

തളിപ്പറമ്പ് താലൂക്കില്‍ മൊറാഴ വില്ലേജില്‍ കിന്‍ഫ്രയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്ന 3.77 ഹെക്ടര്‍ ഭൂമി പാട്ടം റദ്ദാക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ ട്രാവന്‍കൂര്‍ ഷൂഗേഴ്സില്‍ നിന്ന് ഏറ്റെടുത്ത 3.88 ഹെക്ടര്‍ ഭൂമി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയ്ക്ക് ക്യാമ്പസ് സ്ഥാപിക്കുന്നതിന് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.
തണ്ണീർത്തട നിയമത്തിൽ ഇളവു വരുത്തുന്നു, അഞ്ച് പദ്ധതികൾക്കു വേണ്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Cabinet to Loose A major act In kerala
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia