മികച്ച അധ്യാപക പുരസ്‌ക്കാര ജേതാവ് യോഗ്യതയില്ലാത്തയാള്‍, പുരസ്‌കാരം പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി : (www.kvartha.com 31.01.2018) മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയ അധ്യാപകന് മതിയായ യോഗ്യതയില്ലെന്നാരോപിച്ച് കാസര്‍കോട് തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസിലെ അധ്യാപകന്‍ വി.ജെ. ഷാജിമോന്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

കാസര്‍കോട് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് എച്ച്.എസ്.എസിലെ ഡോ. മെന്റലിന്‍ മാത്യുവിനെതിരെയാണ് പരാതി. തോമാപുരം സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കുന്ന സമയത്ത് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി വേതനം കൈപ്പറ്റിയതിന് ഡോ. മെന്റലിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് കാട്ടിയതിന് ശിക്ഷിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

 Best teacher award: Controversy shrouds, Kochi, News, Teacher, High Court of Kerala, Notice, Kasaragod, Complaint, Examination, Corruption, Kerala

ആരോപണങ്ങളും നടപടികളും നേരിട്ട വ്യക്തിക്ക് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും ഇതു റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Keywords: Best teacher award: Controversy shrouds, Kochi, News, Teacher, High Court of Kerala, Notice, Kasaragod, Complaint, Examination, Corruption, Kerala.
Previous Post Next Post