Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി ഓട്ടോ എക്‌സ് പോയിലേക്ക് ആറ് ഇലക്ട്രിക് കാറുമായി ടാറ്റ

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് ആറ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുംNew Delhi, News, Business, Technology, Auto & Vehicles, National,
ന്യൂഡല്‍ഹി : (www.kvartha.com 31.01.2018) ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ മോട്ടോഴ്‌സ് ആറ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. പേഴ്‌സണല്‍, മാസ് മൊബിലിറ്റി സെ് മെന്റുകളിലായിരിക്കും ഇത്. പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് 26 സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷന്‍സ് അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലാണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നത്. ഓട്ടോ എക്‌സ്‌പോയില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വക്താവ് സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും വക്താവ് പറഞ്ഞു.

Auto Expo 2018: Tata Motors To Showcase 6 Electric Vehicles, New Delhi, News, Business, Technology, Auto & Vehicles, National.

പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് ടാറ്റ മോട്ടോഴ്‌സ് 350 ഇലക്ട്രിക് കാറുകള്‍ (ടാറ്റ ടിഗോര്‍) വിതരണം ചെയ്തിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 150 ഇലക്ട്രിക് കാറുകളാണ് (ഇവെരിറ്റോ) നല്‍കുന്നത്.

കോംപാക്റ്റ് സെഡാനായ ഇലക്ട്രിക് ടിഗോറിന്റെ ആദ്യ ബാച്ച് ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്ന് പുറത്തിറക്കിയിരുന്നു. കോംപാക്റ്റ് സെഡാനായ ഇലക്ട്രിക് ടിഗോറിന്റെ ആദ്യ ബാച്ച് ഗുജറാത്തിലെ സാനന്ദ് പ്ലാന്റില്‍നിന്നാണ് പുറത്തിറക്കിയത്. ഈ കാറുകളാണ് ഇഇഎസ്എല്ലിന് വിതരണം ചെയ്തത്.

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ഗുന്ദര്‍ ബുഷെക് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Auto Expo 2018: Tata Motors To Showcase 6 Electric Vehicles, New Delhi, News, Business, Technology, Auto & Vehicles, National.