മോശമായി സ്പര്‍ശിച്ചപ്പോള്‍ തള്ളിമാറ്റി, ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചു; കലി കയറിയ യുവാവ് 19കാരിയുടെ തല മദ്യക്കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു

സ്റ്റോക്ക് ഹോം: (www.kvartha.com 31.01.2018) മോശമായി സ്പര്‍ശിച്ചപ്പോള്‍ തള്ളിമാറ്റി, ബലാത്സംഗത്തിന് ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചു ഇതോടെ കലി കയറിയ യുവാവ് 19കാരിയുടെ തല മദ്യക്കുപ്പി കൊണ്ട് അടിച്ചുപൊട്ടിച്ചു. തലപൊട്ടി ദേഹമാസകലം രക്തം ഒലിച്ചിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വീഡനിലെ മാല്‍മോയിലെ ബാബെല്‍ നഗരത്തിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ശനിയാഴ്ചയായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. സോഫി ജോഹാന്‍സണ്‍ എന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

ഡാന്‍സിനിടിയില്‍ പിന്‍ഭാഗത്തും കാലുകള്‍ക്കിടയിലൂടെ രഹസ്യഭാഗത്തും സ്പര്‍ശിച്ച യുവാവിനെ പെണ്‍കുട്ടി പിടിച്ചു തള്ളിയെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതെ ഇയാള്‍ ആലിംഗനം ചെയ്യാനും ബലാത്സംഗം ചെയ്യാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ പെണ്‍കുട്ടി തടഞ്ഞെങ്കിലും അയാള്‍ മുഖത്ത് അടിക്കുകയും അവിടെയിരുന്ന മദ്യക്കുപ്പി എടുത്ത് യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്യുകയായിരുന്നു. തലപൊട്ടി മുഖത്തും നെഞ്ചിലും രക്തവുമായി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക ഷെയറാണ് കിട്ടുന്നത്.
Swedish teen hit with bottle for rejecting groping man

അക്രമിയെ കണ്ടു മുന്‍പരിചയം പോലുമില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. നല്ല കറുത്ത മുടിയുള്ള അഞ്ചടി 10 ഇഞ്ച് ഉയരക്കാരനായ 20 കാരനാണ് അക്രമിയെന്നാണ് വിവരം. തലയുടെ ഇടതുഭാഗത്താണ് അടി കിട്ടിയത്. അടി കിട്ടിയതിന് പിന്നാലെ മുഖത്തേക്ക് ഒഴുകിയിറങ്ങിയത് കുപ്പിയിലെ ദ്രാവകം ആയിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മുഖത്തേക്ക് രക്തം ഒഴുകുന്നതായി സുഹൃത്ത് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പെണ്‍കുട്ടി പറയുന്നു.

Swedish teen hit with bottle for rejecting groping man, Police, hospital, Treatment, Crime, Criminal Case, Media, Attack, Molestation attempt, World

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ മുറിവുകള്‍ ഉള്ളതിനാല്‍ അനേകം തുന്നലുകള്‍ തലയില്‍ ഇടേണ്ടി വന്നു. എന്നിരുന്നാലും സംഭവം നടന്നു ഇത്രയും ദിവസമായിട്ടും അക്രമിയുടെ പൊടിപോലും കണ്ടു പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം തങ്ങളുടെ കയ്യില്‍ കിട്ടിയിട്ടുള്ള സകല വിവരങ്ങളും പോലീസിന് കൈമാറുമെന്ന് ബാബല്‍ നൈറ്റ് ക്ലബ്ബ് അധികൃതര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. ദൃക്‌സാക്ഷികള്‍ പോലീസിന് വിവരം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Swedish teen hit with bottle for rejecting groping man, Police, hospital, Treatment, Crime, Criminal Case, Media, Attack, Molestation attempt, World.
Previous Post Next Post