Follow KVARTHA on Google news Follow Us!
ad

തുറന്നു പറയേണ്ടവര്‍ക്ക് പേടിയാണ്, അശോകനെയും ഷെഫിന്‍ ജഹാനെയും വിമര്‍ശിക്കാന്‍; കാര്യമെന്താണെന്നോ

ഹാദിയയ്ക്ക് സുപ്രീംകോടതി നല്‍കിയത് സ്വാതന്ത്യമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നThiruvananthapuram, News, Politics, Study, Supreme Court of India, Media, High Court of Kerala, Marriage, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2017) ഹാദിയയ്ക്ക് സുപ്രീംകോടതി നല്‍കിയത് സ്വാതന്ത്യമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പിതാവ് അശോകന്റെയും ഹാദിയയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഷെഫീന്‍ ജഹാന്റെയും നിലപാടിനിടയില്‍ കുടുങ്ങി കേരളത്തിലെ പാര്‍ട്ടികള്‍. പരസ്യമായി ഒരു നിലപാട് പറയാനാകാതെ കുഴങ്ങുകയാണ് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം ഉള്‍പ്പെടെയുള്ള ഭരണപക്ഷ കക്ഷികളും പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും.

Political parties are in dilemma on Hadiya issue, Thiruvananthapuram, News, Politics, Study, Supreme Court of India, Media, High Court of Kerala, Marriage, Trending, Kerala.

ഹാദിയയെ കാണാന്‍ ഷഫീന്‍ ജഹാനെ അനുവദിക്കുന്ന സേലം ഹോമിയോ കോളജിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഹാദിയയെ എത്രയും വേഗം കാണുമെന്ന് ഷെഫീന്‍ ജഹാനും പറയുന്നു. ഷെഫീന്‍ ജഹാനെ കാണാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ഹാദിയ മറച്ചുവച്ചുമില്ല. മാത്രമല്ല, കഴിഞ്ഞ ആറു മാസം താന്‍ ജീവിച്ചത് ഇഷ്ടമില്ലാത്തവര്‍ക്കൊപ്പമാണെന്നും ഹാദിയ പറഞ്ഞു. അതിനു പുറമേ, തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തില്‍ നിന്ന് എത്തിയവര്‍ തന്നെ തിരികെ ഹിന്ദു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്നും വലിയ സമ്മര്‍ദമുണ്ടായെന്നും കൂടി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Political parties are in dilemma on Hadiya issue, Thiruvananthapuram, News, Politics, Study, Supreme Court of India, Media, High Court of Kerala, Marriage, Trending, Kerala.

ഹൈക്കോടതി റദ്ദ് ചെയ്ത വിവാഹത്തിലെ ഭര്‍ത്താവാണ് ഷെഫീന്‍ ജഹാന്‍. ആ വിധി സുപ്രീംകോടതി റദ്ദാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ എന്തിന്റെ പേരിലാണ് ഷെഫീന്‍ ജഹാന്‍ തന്റെ മകളെ കാണുന്നതെന്നാണ് അശോകന്റെ ചോദ്യം. എന്നാല്‍ തനിക്ക് ഇഷ്ടമുള്ളവരെ കാണുകയും സംസാരിക്കുകയും വേണം എന്നാണ് ഹാദിയ പറയുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണമാണെന്ന് തോന്നിപ്പിക്കുന്ന വിധം വികസിക്കുമ്പോഴാണ് എന്തു നിലപാടെടുക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ കുഴങ്ങി നില്‍ക്കുന്നത്.

മാതാപിതാക്കളുടെയോ ഷെഫീന്‍ ജഹാന്റെയോ കൂടെ വിട്ടില്ലെങ്കിലും, പഠനം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചതെങ്കിലും ഹാദിയയ്ക്ക് സുപ്രീം കോടതി നല്‍കിയത് ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്. സ്വാഭാവികമായും ഇഷ്ടമുള്ള വിശ്വാസത്തില്‍ തുടരാനും ഇഷ്ടമുള്ളവരെ കാണാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുക വഴി പ്രായപൂര്‍ത്തിയായ മകളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറ്റം നടത്തുകയാണ് അശോകന്‍ എന്ന അഭിപ്രായം പല നേതാക്കളും സ്വകാര്യമായി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അത് തുറന്നു പറയുന്നത് ഏതെങ്കിലും വിഭാഗത്തെ അലോസരപ്പെടുത്തുമോ എന്നാണ് ഭയം.

മറുവശത്ത്, ഹാദിയയെ ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ജനുവരി മൂന്നാം വാരത്തില്‍ സുപ്രീംകോടതി അന്തിമ വിധി പറയുന്നതുവരെ ഭര്‍ത്താവെന്ന നിലയില്‍ അവരെ സന്ദര്‍ശിക്കാനോ വിവാദം കത്തിച്ചു നിര്‍ത്താനോ ശ്രമിക്കാതിരിക്കണം എന്ന് ഷെഫീന്‍ ജഹാനോട് നിര്‍ദേശിക്കാനും രാഷ്ട്രീയ നേതൃത്വം മടിക്കുന്നു. അതും ഏതെങ്കിലും വിഭാഗത്തെ പ്രകോപിപ്പിക്കും എന്നാണ് ആശങ്ക.

ഫലത്തില്‍ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വലിയൊരു പൗരാവകാശ പ്രശ്‌നത്തില്‍ ശക്തവും സ്വതന്ത്രവുമായ നിലപാട് തുറന്നു പറയാന്‍ മടിച്ച് സങ്കുചിത വര്‍ഗ്ഗീയ ശക്തികള്‍ക്കുമുന്നില്‍ വിഷയം ഇട്ടുകൊടുത്തിരിക്കുകയാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന വിമര്‍ശനം ശക്തമാണ്.

Also Read:
വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Political parties are in dilemma on Hadiya issue, Thiruvananthapuram, News, Politics, Study, Supreme Court of India, Media, High Court of Kerala, Marriage, Trending, Kerala.