ആ പ്രതീക്ഷയും പൊലിഞ്ഞു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ല

 


തിരുവനന്തപുരം: (www.kvartha.com 30.11.2017) ക്രിസ്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം തകിംടം മറിഞ്ഞു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് ശമ്പളം മുന്‍കൂറായി നല്‍കാത്തതെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു മാസം രണ്ട് ശമ്പളം കിട്ടുന്ന രീതിയാണ് ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
ആ പ്രതീക്ഷയും പൊലിഞ്ഞു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളമില്ല

ജി.എസ്.ടി നടപ്പിലാക്കിയതിലെ അശാസ്ത്രീയത സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. മുന്‍കൂര്‍ ശമ്പളം ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read:

സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No advance salary for Christmas, Thiruvananthapuram, News, Salary, Minister, Government-employees, GST, Christmas, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia