'വന്ദേ മാതരം' പാടിയ കുടുംബത്തിന് ഊരു വിലക്ക്, മക്കളെ സ്‌കൂളിൽ നിന്നും പുറത്തിക്കയതായും ആരോപണം

 


ആഗ്ര: (www.kvartha.com 30.11.2017) വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തിയാതായി പരാതി. ആസംപുര സ്വദേശിയായ ഗുല്‍ചമന്‍ ഷെര്‍വാണിയും (34) കുടുംബവും ആണ് ഇത്തരത്തില്‍ ഒറ്റപ്പെട്ടത്. കൂടാതെ ഇവരുടെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്.

താന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്റെ പേരില്‍ തനിക്കെതിരെയുണ്ടായ നടപടി അമ്പരിപ്പിക്കുന്നുവെന്നും ഷെര്‍വാണി പറഞ്ഞു.

തന്റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്റെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതെന്നും കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നതായും ഷെര്‍വാണി പറയുന്നു.

'വന്ദേ മാതരം' പാടിയ കുടുംബത്തിന് ഊരു വിലക്ക്, മക്കളെ സ്‌കൂളിൽ നിന്നും പുറത്തിക്കയതായും ആരോപണം

എന്നാല്‍  മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യ പ്രകാരമാണ് ഷെര്‍വാണിയുടെ കുട്ടികളെ സ്കൂളില്‍ നിന്ന് വിലക്കിയതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. മാത്രമല്ല കുട്ടികൾ ദേശീയ പതാകയുടെ കളറിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും പലരും പരാതിയായി പറയുന്നുണ്ടെന്നും  അധികൃതർ കൂട്ടിച്ചേർത്തു.

അതേസമയം ഷെർവാണി ഒരു പ്രത്യേക സ്വഭാവക്കാരനാണെന്നും ഇഷ്ടമുള്ളത് മാത്രമേ ചെയ്യുകയുള്ളൂ എന്നും സഹോദരൻ പറഞ്ഞു.

Image Credit: The Times of India

Summary: Gulchaman Sherwani, a self-proclaimed lover of Bankim Chandra Chattopadhyay's 'Vande Mataram', has said he has been facing "unprecedented problems" from certain groups within his community in Agra for his fondness for the national son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia