Follow KVARTHA on Google news Follow Us!
ad

ലക്ഷങ്ങൾ മോഷ്ടിച്ച് നവവധു മുങ്ങിയെന്ന കേസ് ആന്റി ക്ളൈമാക്സിലേക്ക്, 15 കാരി വീട് വിട്ടത് വിവാഹത്തിന് നിർബന്ധിച്ചത് കൊണ്ട്, പെൺകുട്ടിക്ക് രക്ഷയായത് മുത്തശ്ശി

ലക്ഷങ്ങൾ അടിച്ചുമാറ്റി നവ വധു In a welcome move in the fight against child marriage
നോയിഡ: (www.kvartha.com 30.11.2017) ലക്ഷങ്ങൾ അടിച്ചുമാറ്റി നവവധു മുങ്ങിയെന്ന വരന്റെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് മറ്റൊരു സത്യം. 15 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത് കൊണ്ടാണ് വീട് വിട്ടു പോയതെന്ന് മുത്തശ്ശി പോലീസിനോട് പറഞ്ഞു. അവളെ സഹായിച്ചത് താനാണെന്നും അവർ വ്യക്തമാക്കി. ദാദ്രിയിലാണ് സംഭവം.

നവംബർ 27 നായിരുന്നു 35 കാരനായ യുവാവുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. എന്നാൽ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് പെൺകുട്ടി നാടു വിടുകയായിരുന്നു. അതേസമയം എട്ട് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വിലയുള്ള സ്വർണവും എടുത്താണ് വധു മുങ്ങിയതെന്ന് വരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പെൺകുട്ടിയും മുത്തശ്ശിയും പോലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയായിരുന്നു. പെൺകുട്ടിയുടെ അമ്മാവനാണ് വരനുമായി വിവാഹം ഉറപ്പിച്ചതെന്ന് മുത്തശ്ശി പറഞ്ഞു.


2004 ൽ മാതാവ് മരിച്ചതിനെ തുടർന്ന് മുത്തശ്ശിയുടെ കൂടെയാണ് പെൺകുട്ടി താമസിക്കുന്നത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച പിതാവ് ഹരിയാനയിലാണ് താമസം.

Summary: In a welcome move in the fight against child marriage, two minors in Uttar Pradesh were helped by their grandparents escape an impending life-long ordeal.The first incident was reported from Dadri, where a wedding ceremony was scheduled for November 27