തണുത്ത ഭക്ഷണം നൽകിയ ഭാര്യയെ യുവാവ് കൊലപ്പെടുത്തി

സർഗോദ (പാകിസ്ഥാൻ): (www.kvartha.com 30.11.2017) തണുത്ത ഭക്ഷണം നൽകിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പാകിസ്ഥാൻ സർഗോദ സ്വദേശിനിയായ റോഷൻ ബീബിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇവരുടെ ഭർത്താവ് ഫിറോസ് ഖാനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.

രാത്രി അത്താഴം കഴിക്കാൻ ഇരുന്ന ഫിറോസ് ഖാന് ഭാര്യ ചൂടില്ലാത്ത ഭക്ഷണമായിരുന്നു നൽകിയതെന്ന് പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ഇരു കൂട്ടരും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് കുപിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം കൃത്യത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് മുങ്ങി. ഇയാൾക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.


Summary: A woman was murdered by her husband following a petty argument after she apparently served him cold food, the police said. After an exchange of hot words, Feroz Khan, a resident of Sargodha, murdered his wife Roshan Bibi and fled the spot, the Associated Press of Pakistan reported.
Previous Post Next Post