താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതി മന്ത്രി ആയവനല്ല താന്‍, ജനങ്ങളുടെ പിന്തുണയോടെ എം എല്‍ എ ആയതിന് ശേഷം മന്ത്രിസഭയില്‍ അംഗമായവനാണ്; തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് ചുട്ട മറുപടി നല്‍കി മന്ത്രി എം എം മണി

 


തിരുവനന്തപുരം: (www.kvartha.com 30.11.2017) തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എക്ക് ചുട്ട മറുപടി നല്‍കി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതിമന്ത്രി ആയവനല്ല താന്‍. മറിച്ച് ജനങ്ങളുടെ പിന്തുണയോടെ എം.എല്‍.എ ആയതിന് ശേഷമാണ് മന്ത്രിസഭയില്‍ അംഗമായതെന്നും മണി പറഞ്ഞു.

വര്‍ഷങ്ങളോളം ഇടുക്കിയില്‍ ജനങ്ങളുടെ ഇടയില്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി പോരാടിയാാണ് ഞാന്‍ ഇന്ന് ഈ നിലയിലെത്തിയത്. ഇനിയും അങ്ങനെ തന്നെ ചെയ്യും. പിന്നെ നിങ്ങളെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വീരപ്പനൊക്കെ എത്രയോ ഭേദമാണെന്നും മണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതി മന്ത്രി ആയവനല്ല താന്‍, ജനങ്ങളുടെ പിന്തുണയോടെ എം എല്‍ എ ആയതിന് ശേഷം മന്ത്രിസഭയില്‍ അംഗമായവനാണ്; തന്നെ വീരപ്പനെന്ന് വിളിച്ച കെ മുരളീധരന് ചുട്ട മറുപടി നല്‍കി മന്ത്രി എം എം മണി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

തലസ്ഥാനത്ത് വന്ന് എം.എല്‍.എ ആയ ഒരു (മുന്‍) കെ.പി.സി.സി അയക്ഷനുണ്ടായിരുന്നല്ലോ...
ആ മാന്യ അദ്ദേഹം എന്നെ കുറിച്ച് എന്തോ പറഞ്ഞതായി ഞാന്‍ വായിച്ചു. വീരപ്പനെപ്പോലെയാണെന്നോ മറ്റോ. മാന്യ അദ്ദേഹത്തെപ്പോലെ ഓടിളക്കി വന്ന് മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായവനല്ല ഞാന്‍ .

എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു തോറ്റു മന്ത്രിസ്ഥാനം രാജിവെച്ച മാന്യ അദ്ദേഹം ഒന്ന് മനസിലാക്കണം. ജനങ്ങളുടെ വോട്ട് കിട്ടി ജയിച്ചു അവരുടെ ജനപിന്തുണയോടെ എം.എല്‍.എ ആയി പിന്നെ മന്ത്രിയായതാണ് ഞാന്‍. പിന്നെ നിങ്ങളെപ്പോലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ തലേന്ന് വിദേശത്തു നിന്ന് വന്ന് ഇറങ്ങിയവനല്ല .

വര്‍ഷങ്ങളോളം ഇവിടെ ഇടുക്കിയിലെ കുടിയേറ്റ ജനതയോടൊപ്പവും, അവിടുത്തെ തോട്ടം തൊഴിലാളികളുടെ ഇടയില്‍ നിന്ന് അവര്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. അവരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എന്നും അവര്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഇനിയും നില്‍ക്കും...

ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിയല്ലാതെ അവരുടെ പ്രശ്‌നം പഠിക്കാന്‍ ആരാ പോവേണ്ടത്... പിന്നെ നിങ്ങളെപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീരപ്പനൊക്കെ എന്ത് ഭേദം ..... കെ.പി.സി.സി അധ്യക്ഷ സ്ഥാനമൊക്കെ വിട്ട് മന്ത്രിയാകാന്‍ പോയതിന്റെ ഗുട്ടന്‍സൊക്കെ നാട്ടില്‍ പാട്ടായിരുന്നു മിസ്റ്റര്‍..





 Also Read:

വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M M Mani against K Muraleedharan MLA, Thiruvananthapuram, News, Minister, Criticism, Cabinet, Politics, Facebook, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia