തൽക്കാലം സിനിമയിലേക്കില്ലെന്ന് മാനുഷി ചില്ലർ

മുംബൈ: (www.kvartha.com 30.11.2017) ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ഉടൻ ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വാസ്തവ വിരുദ്ധം. നിലവിൽ സിനിമയിൽ അഭിനയിക്കാനുള്ള യാതൊരു തീരുമാനവുമില്ലെന്ന് മാനുഷി വ്യക്തമാക്കി.

അതേസമയം ഭാവിയിൽ ആമിർ ഖാനുമൊത്ത് ഒരു സിനിമ ചെയ്യുമെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എപ്പോഴും ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നും മാനുഷി പറഞ്ഞു.

17 വര്‍ഷത്തിനു ശേഷമാണ് ഹരിയാനയില്‍ നിന്നുള്ള മിസ് ഇന്ത്യ മാനുഷി ചില്ലര്‍ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടമെത്തിച്ചത്. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരിപ്പട്ടമണിഞ്ഞത്. ഇതോടെ മാനുഷി ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയായി.


റയ്ത ഫരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖെ, പ്രിയങ്കാ ചോപ്ര എന്നിവരാണ് നേരത്തേ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചത്. നേരത്തെ മലയാളിയായ പാര്‍വതി ഓമനക്കുട്ടന് തലനാരിഴയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമായിരുന്നു.

Summary: In answer to a question, Manushi said she has no Bollywood plans for now though she may be tempted later to do a film with Aamir Khan, whose films she feels "connect to people in a positive manner."
Previous Post Next Post