Follow KVARTHA on Google news Follow Us!
ad

ഹെല്‍മറ്റ് ധരിച്ചില്ല; പോലീസ് യുവാവിന്റെ തലയ്ക്ക് ലാത്തികൊണ്ടടിച്ച് പരിക്കേല്‍പിച്ചു; നാട്ടുകാര്‍ പോലീസിനെ കൈകാര്യം ചെയ്തു, വീഡിയോ വൈറല്‍

ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന്റെ തലയ്ക്ക് പോലീസ് ലാത്തികൊണ്ടിടിച്ച് പരിക്കേല്‍പിച്ചു.Police, attack, Injured, Natives, Passenger, Social Network, News, National,
ശംഖുമുഖം: (www.kvartha.com 30.11.2017) ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന്റെ തലയ്ക്ക് പോലീസ് ലാത്തികൊണ്ടിടിച്ച് പരിക്കേല്‍പിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം എന്നാണ് നിയമം.

ഇരുചക്രവാഹനങ്ങളിലെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. തലയ്‌ക്കേല്‍ക്കുന്ന ചെറിയ പരിക്കുകള്‍ പോലും ചിലപ്പോള്‍ അപകടകരമായേക്കാം. സ്വയം സുരക്ഷയെക്കരുതിയല്ലെങ്കിലും പോലീസ് ചെക്കിങ്ങിനെ പേടിച്ചാണ് പലപ്പോഴും ബൈക്ക് യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാറുള്ളത്.

Cop Swings Lathi At Motorcyclist Riding Without A Helmet; Severely injures the pillion, Police, Attack, Injured, Natives, Passenger, Social Network, News, National

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് ബൈക്ക് യാത്രക്കാരന് മേല്‍ നടത്തിയ ലാത്തി പ്രയോഗത്തിന്റെ വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കയാണ്. ഹെല്‍മെറ്റ് ധരിക്കാതെയെത്തി പോലീസിന്റെ ചെക്കിങ്ങിനിടെ നിര്‍ത്താതെ പോയ ബൈക്കിനു നേരെയാണ് പോലീസ് ലാത്തി വീശിയത്. 

ബൈക്ക് ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റ് യാത്രക്കാരന്റെ തലയ്ക്കാണ് പരിക്കേറ്റത്. പോലീസിന്റെ 'ലാത്തി പ്രയോഗ'ത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം. 

Also Read:

സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cop Swings Lathi At Motorcyclist Riding Without A Helmet; Severely injures the pillion, Police, Attack, Injured, Natives, Passenger, Social Network, News, National.