ഒരു കോടി രൂപയുടെ വിദേശ കറൻസികളുമായി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

കൊൽക്കത്ത: (www.kvartha.com 30.11.2017) ഒരു കൂടി രൂപയുടെ വിദേശ കറൻസികളുമായി യുവാവ് പിടിയിൽ. അനിർബൻ ചാറ്റർജിയെയാണ് (30) കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി ഐ എസ് എഫ് ) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

ബാങ്കോങ്കിലേക്ക് യാത്ര പോകാനായി വിമാനത്താവളത്തിലെത്തിയ ചാറ്റർജിയുടെ ബാഗ് പരിശോധിച്ചതിൽ നിന്നാണ് ഇത്രയും കറൻസികൾ പിടികൂടിയത്.

1,04,850 അമേരിക്കൻ ഡോളർ, 23,59,000 നിപ്പോൺ / യെൻ, 41,800 സൗദി റിയാൽ, 13800 യൂറോ, 3280 തായ് ബഹ്ത് എന്നിവയാണ് കണ്ടെടുത്തത്.


അതേസമയം എന്തിനാണ് ഇയാൾ ഇത്രയും കറൻസിയുമായി ബാങ്കോങ്കിലേക്ക് പോകുന്നതെന്ന് അന്വേഷിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആരിൽ നിന്നാണ് ഇത്രയും കറൻസികൾ ലഭിച്ചതെന്നും ആർക്കാണ് കൊടുക്കുന്നതെന്നും അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Summary: The Central Industrial Security Force has nabbed a 30-year-old man with foreign currency worth Rs 1 crore at Kolkata airport. Around 7:45 am on Wednesday, CISF sub inspector Deepti Sharma, during pre-embarkation security check, noticed the images of bundles/packets appeared to be currency in the hand baggage of a passenger.
Previous Post Next Post