പെൺസുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ അക്രമികൾ തീ കൊളുത്തിയതായി യുവാവ്, പ്രണയം തലക്ക് പിടിച്ച യുവാവ് പെൺകുട്ടിയുടെ സഹതാപം നേടിയെടുക്കാൻ സ്വയം തീ കൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തൽ

 


ന്യൂഡൽഹി: (www.kvartha.com 30.11.2017) പ്രണയം തലക്ക് പിടിച്ച യുവാവ് പെൺകുട്ടിയുടെ സഹതാപം നേടിയെടുക്കാൻ സ്വയം തീ കൊളുത്തി. ഡൽഹി സ്വദേശിയായ ദിലീപ് (19) ആണ് പെൺകുട്ടിയുടെ സഹതാപം നേടിയെടുക്കാൻ സ്വയം തീ കൊളുത്തിയത്. എന്നാൽ പെൺസുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ തടഞ്ഞത് കൊണ്ട് മൂന്ന് പേർ ചേർന്ന് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞിരുന്നത്.

നവംബർ 23 നാണ് ഇയാൾക്ക് പൊള്ളലേറ്റത്. തുടർന്ന് ഇയാൾ തന്നെ പോലീസിനെ വിളിച്ച് വിവരമറിയിച്ചു. കഞ്ചാവാല പ്രദേശത്ത് വെച്ച് മൂന്ന് പേർ ചേർന്ന് തീ കൊളുത്തുകയായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞിരുന്നത്എ. ന്നാൽ ഇയാളുടെ പെൺസുഹൃത്തായ 17 കാരിയെ ചോദ്യം ചെയ്തതിൽ നിന്നും ദിലീപ് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും നേരത്തെ തന്നോടുള്ള സ്നേഹവും സഹതാപവും നേടിയെടുക്കാൻ രക്തം കൊണ്ട് ശരീരത്തിൽ പേരെഴുതിയിരുന്നതായും വ്യക്തമാക്കി.

പെൺസുഹൃത്തിനെ രക്ഷിക്കുന്നതിനിടയിൽ അക്രമികൾ തീ കൊളുത്തിയതായി യുവാവ്, പ്രണയം തലക്ക് പിടിച്ച യുവാവ് പെൺകുട്ടിയുടെ സഹതാപം നേടിയെടുക്കാൻ സ്വയം തീ കൊളുത്തിയതാണെന്ന് പോലീസ് കണ്ടെത്തൽ

നെഞ്ചിനും പുറത്തും പരിക്കേറ്റ ദിലീപ് ഇപ്പോൾ ചികിത്സയിലാണ്.

Summary: Delhi Police on Wednesday said the boy, who claimed last week that three youth misbehaved with his friend and poured petrol and tried to set him ablaze when he came to her rescue, had indeed tried to burn himself to gain girl's sympathy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia