കുളിമുറിയില്‍ തെന്നി വീണു; എ കെ ആന്റണിയുടെ തലയില്‍ നേരിയ രക്തസ്രാവം

ന്യൂഡല്‍ഹി: (www.kvartha.com 30.11.2017) കുളിമുറിയില്‍ തെന്നി വീണതിനെ തുടര്‍ന്ന് ഡെല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ കെ ആന്റണിയുടെ തലയില്‍ നേരിയ തോതില്‍ രക്തസ്രാവം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

AK Antony suffers 'minor' brain haemorrhage, hospitalised, New Delhi, Doctor, Health & Fitness, National, News.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞതിനെ തുടര്‍ന്നുള്ള അസ്വാസ്ഥ്യത്തിനിടയിലാണ് അദ്ദേഹം കുളിമുറിയില്‍ കാലു തെറ്റി വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഭാര്യ എലിസബത്ത് കൂടെയുണ്ട്.

Also Read:

വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങി കബളിപ്പിച്ചു; അടച്ചുപൂട്ടിയ ജ്വല്ലറി ഉടമയുടെ കുടുംബത്തിനെതിരെ സ്വര്‍ണവ്യാപാരി പരാതി നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AK Antony suffers 'minor' brain haemorrhage, hospitalised, New Delhi, Doctor, Health & Fitness, National, News.
Previous Post Next Post