സിനിമാ മിമിക്രി താരം അബിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

കൊച്ചി: (www.kvartha.com 30.11.2017) സിനിമാ മിമിക്രി താരം അബിയുടെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സമയത്ത് പലരും അബിയുമായുള്ള ഓർമ്മകൾ പങ്കുവെച്ചു. അത്തരത്തിൽ മമ്മൂട്ടി പറഞ്ഞതാണ് മാധ്യമ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.

‘അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കും’ ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഒരു കാലത്ത് സ്‌റ്റേജ് ഷോയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു അബി. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് അബി നടത്തിയത്. ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ ഹാപ്പി എന്ന അബിയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹം എത്തുകയും ചെയ്തിരുന്നു.


ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ലെങ്കിലും ആമിനത്താത്തയിലൂടെയും ചതിയന്‍ ചന്തുവിന്റെ ഇടറിയ ശബ്ദത്തിലൂടെയും അമിതാഭ് ബച്ചനായുള്ള വേഷപ്പകര്‍ച്ചയിലൂടെയും മലയാളികള്‍ അബിയെ സ്‌നേഹിച്ചു. മിമിക്രിയെ സജീവമായി നിലനിര്‍ത്താന്‍ ഒരു തലമുറയ്ക്ക് പ്രചോദനമേകിയതിനും കോമഡി റിയാലിറ്റി ഷോകളിലേക്കുള്ള ഒരു തലമുറയുടെ കുത്തൊഴുക്കിനും അബി എന്ന കലാകാരന്‍ നല്‍കിയ സംഭാവന ചെറുതല്ല.

Summary: Actor Mammootty remembered about Abi who passed away this morning. Mammootty said that Abi's death remains pain, and he corrected himself by seeing how Abi is imitating Mammootty.

Previous Post Next Post