Follow KVARTHA on Google news Follow Us!
ad

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിKochi, News, hospital, Treatment, Cinema, Entertainment, Obituary, Kerala,
കൊച്ചി: (www.kvartha.com 30.11.2017) ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. രക്തത്തിലെ പ്ലേറ്റ് ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അബിയുടെ മരണം സിനിമാ ലോകം ഞെട്ടലോടെയാണ് കേട്ടത്.

മൂവാറ്റുപുഴ സ്വദേശിയായ ഹബീബുള്ള, അബി എന്ന പേരിലാണ് മിമിക്രി വേദികളിലും സിനിമയിലും ശ്രദ്ധേയനായത്. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അബി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Actor Abhi passed away , Kochi, News, hospital, Treatment, Cinema, Entertainment, Obituary, Kerala.

മലയാളത്തില്‍ മിമിക്രി കാസെറ്റുകള്‍ക്കു സ്വീകാര്യത നല്‍കിയതും അബിയിലൂടെയാണ്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയത്. മഹാത്മാ ഗാന്ധി സര്‍വകലാശാല യുവജനോത്സവത്തില്‍ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഹാപ്പി വെഡ്ഡിംഗ്, പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യന്‍ എന്നിവയാണ് അവസാനമായി അഭിനയിച്ച ചിത്രം.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ്. ഇരുവരും മിമിക്രി വേദിയില്‍ നിന്നും ഒരുമിച്ചാണ് സിനിമയിലെത്തിയത്.

സുനിലയാണ് ഭാര്യ. അഹാന, അലീന, ഷൈന്‍ നിഗം എന്നിവരാണ് മക്കള്‍.

കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനാണ് ഷൈന്‍ നിഗം. അജിത് കുമാര്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഈട'യിലും നായകനാണ് ഷൈന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Abhi passes away , Kochi, News, Hospital, Treatment, Cinema, Entertainment, Obituary, Kerala.