ആശയ കുഴപ്പം മാറി; നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; പകരം ഡിസംബര്‍ 16ന് സ്‌കൂള്‍ പ്രവര്‍ത്തിക്കും

 


തിരുവനന്തപുരം: (www.kvartha.com 30.11.2017) നബിദിനം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അധ്യയന ദിനങ്ങള്‍ കുറയാതിരിക്കാന്‍ പ്രസ്തുത ദിവസത്തിന് പകരമായി ഡിസംബര്‍ 16ന് പ്രവര്‍ത്തിദിനമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് വ്യക്തമാക്കി.

 ആശയ കുഴപ്പം മാറി; നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; പകരം ഡിസംബര്‍ 16ന് സ്‌കൂള്‍ പ്രവര്‍ത്തിക്കും

വെള്ളിയാഴ്ച അവധിയാണെന്നരീതിയില്‍ കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരണം ശക്തമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് വിശദീകരിച്ചിരുന്നു. ഇത് ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 ആശയ കുഴപ്പം മാറി; നബിദിനത്തിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു; പകരം ഡിസംബര്‍ 16ന് സ്‌കൂള്‍ പ്രവര്‍ത്തിക്കും


Also Read:
സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റ സംഭവം; ബി ജെ പി പ്രവര്‍ത്തകനെതിരെ നരഹത്യാശ്രമത്തിന് കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  FG Declares Friday Public Holiday for Maulud, Thiruvananthapuram, Holidays, Chief Minister, Office, News, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia