Follow KVARTHA on Google news Follow Us!
ad

ഇനി ഓട്ടോ റിക്ഷകളിലും വൈഫൈ; ഒലയുടെ ഓട്ടോ കണക്റ്റ് വൈഫൈക്ക് തുടക്കമായി

രാജ്യത്ത് ഏറ്റവും ജനകീയവും പരമ്പരാഗതവുമായ യാത്രാ സംവിധാനമായ ഓട്ടോറിക്ഷകള്‍ക്ക് ആധുനിക മുഖം നല്‍കി ഓണ്‍ലൈന്‍ യാത്രാ Kochi, Online, Television, Technology, News, Kerala, Wi-Fi in auto rickshaws.
കൊച്ചി: (www.kvartha.com 31/10/2017) രാജ്യത്ത് ഏറ്റവും ജനകീയവും പരമ്പരാഗതവുമായ യാത്രാ സംവിധാനമായ ഓട്ടോറിക്ഷകള്‍ക്ക് ആധുനിക മുഖം നല്‍കി ഓണ്‍ലൈന്‍ യാത്രാ സംരംഭമായ ഒല. ഓട്ടോ കണക്റ്റ് വൈഫൈ എന്ന പേരിലാണ് നവീന സംവിധാനം ഏര്‍പ്പെടുത്തുന്നത്. 2014 മുതല്‍ ഓട്ടോ റിക്ഷകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും യാത്ര ചെയ്യുന്നതിനുമായി ഒല ആപ്പ് ഉപയോഗിച്ച് വരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താക്കള്‍ക്കായി ഓട്ടോ റിക്ഷകളില്‍ വൈഫൈ സംവിധാവും ഒല ഏര്‍പ്പെടുത്തുന്നത്. ഇതോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങളും ഓട്ടോക്കകത്ത് ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട പരസ്യ പ്രചാരത്തിനും ഒല തുടക്കമിട്ട് കഴിഞ്ഞു.

രാജ്യത്തെ യാത്രാ സംവിധാനത്തെ മാറ്റിമറിച്ച ഒല ഓട്ടോ റിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ അനുഭവം നല്‍കുകയാണ് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ എന്ന് ഒല ഓട്ടോ കാററഗറി മേധാവി സിദ്ദാര്‍ത്ഥ അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് അടിത്തറ പാകുകയാണ് ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ. റോഡുകളില്‍ യാത്ര ചെയ്യുമ്പോഴുള്ള സമയം ഗുണപരമായി മാറ്റുന്നതോടൊപ്പം ലക്ഷകണക്കിന് ആളുകളുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നതിനും അവസരമൊരുക്കുകയാണ് ഓട്ടോ കണക്റ്റ് വൈഫൈ. അദ്ദേഹം അഭിപ്രായപ്പെട്ടു.

Kochi, Online, Television, Technology, News, Kerala, Wi-Fi in Ola auto rickshaws.

പ്രൈം കാറ്റഗറിക്ക് പിന്നാലെ മിനി, ലക്‌സ്, മൈക്രോ വിഭാഗങ്ങളിലേക്കും ഒല ഓട്ടോ കണക്റ്റ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. വീട്, ഓഫീസ് എന്നിവയ്ക്ക് പിന്നാലെ യാത്രയ്ക്കാണ് ഒരാള്‍ ഏറ്റവും കൂടുതല്‍ സമയം വിനിയോഗിക്കുന്നത്. ഇത് ശരാശരി 40 മിനിറ്റാണ്. ഓട്ടോ കണക്റ്റ് വൈഫൈയിലൂടെ ഈ സമയം ഉല്‍പാദനപരമായി മാറ്റാന്‍ സാധിക്കും.

മറ്റുള്ള കാറ്റഗറികള്‍ക്ക് സമാനമായി ഓട്ടോയില്‍ യാത്ര തുടങ്ങുമ്പോള്‍ തന്നെ ഒല ഉപയോക്താക്കള്‍ക്ക് വൈഫൈ ലഭിക്കും. ആദ്യമായി യാത്ര ചെയ്യുന്നവര്‍ വൈഫൈയുമായി കണക്റ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു വണ്‍ ടൈം ഓതന്റിക്കേഷന്‍ നടത്തേണ്ടി വരും. ഓട്ടോ കണക്റ്റ് വൈഫൈയുടെ പ്രചരണാര്‍ഥം ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലുമായി ടെലിവിഷന്‍ പരസ്യങ്ങളും തയ്യാറാക്കിയിട്ടുട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Online, Television, Technology, News, Kerala, Wi-Fi in Ola auto rickshaws.