SWISS-TOWER 24/07/2023

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്കും അടുത്തബന്ധം; ചിത്രങ്ങള്‍ പുറത്ത്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 31.10.2017)  സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എല്‍ ഡി എഫ് നേതാക്കള്‍ക്ക് മാത്രമല്ല യു ഡി എഫ് നേതാക്കള്‍ക്കും അടുത്തബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്ത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവര്‍ തമ്മില്‍ അടുത്തബന്ധമുണ്ടെന്ന് തെളിഞ്ഞത്.

അബുവിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് ഈ ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. ഇയാള്‍ക്കൊപ്പം ഇടത് എം.എല്‍.എമാര്‍ ദുബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്കും അടുത്തബന്ധം; ചിത്രങ്ങള്‍ പുറത്ത്

അതേസമയം, തനിക്ക് അബു ലൈസുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു. ബന്ധം തെളിയിച്ചാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഫിറോസ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യുഡിഎഫ് നേതാക്കള്‍ക്കും അടുത്തബന്ധം; ചിത്രങ്ങള്‍ പുറത്ത്

അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ധിഖും പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ദുബൈയില്‍ പോയപ്പോള്‍ എടുത്ത ചിത്രമായിരിക്കാമെന്നും സിദ്ദിഖ് പ്രതികരിച്ചു.

Also Read:
നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്‌റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു

Keywords: UDF leaders photo also with Abu Laise, Kozhikode, News, Politics, UDF, CPM, Election, Dubai, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia