രാജീവ് വധം; അഡ്വ. സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കോടതി

 


കൊച്ചി: (www.kvartha.com 31.10.2017) ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴാം പ്രതിയായ ഉദയഭാനുവിന് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

കൊലപാതകവുമായി ബന്ധമില്ലെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിനു താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നുമുള്ള ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനുള്ള സാഹചര്യമൊരുങ്ങി.

രാജീവ് വധം; അഡ്വ. സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് കോടതി

അതേസമയം കീഴടങ്ങാന്‍ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യത്തോടു കോടതി പ്രതികരിച്ചില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. കേസില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണെന്നും എത്ര ഉന്നതനായാലും നീതിപീഠത്തിന് അതീതനല്ലെന്നും നിരീക്ഷിച്ച സിംഗിള്‍ ബെഞ്ച് അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഉചിതമായില്ലെന്നും പറഞ്ഞു.

ഉദയഭാനുവിനു കൊലപാതക ഗൂഢാലോചനയില്‍ നേരിട്ടു പങ്കുണ്ടെന്നും, രാജീവിന്റെ കൊലപാതകം നടന്ന ദിവസം കേസിലെ മുഖ്യപ്രതി ചക്കര ജോണി ഉള്‍പ്പെടെയുള്ളവരുമായി ഉദയഭാനു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരനായ ചാലക്കുടി സ്വദേശി രാജീവിനെ കഴിഞ്ഞ സെപ്തംബര്‍ 29നാണ് ചക്കര ജോണിയടക്കമുള്ള പ്രതികള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. രാജീവിന്റെ അഭിഭാഷകനായിരുന്ന ഉദയഭാനു പിന്നീട് ഭൂമി വാങ്ങാന്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു കിട്ടുന്നതു സംബന്ധിച്ച് രാജീവുമായി തര്‍ക്കത്തിലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. തുടര്‍ന്ന് രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുകയും ചെയ്തു. ഉദയഭാനുവും പ്രതികളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പരിശോധിച്ചാണ് സംഘം ഇക്കാര്യം വിലയിരുത്തിയത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഉദയഭാനുവിന്റെ അറസ്റ്റ് വിലക്കിയ സിംഗിള്‍ബെഞ്ച് പിന്നീട് ഈ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് മറ്റൊരു ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിധി പറഞ്ഞത്.

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്നു കാണിച്ചു രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Bail plea, High Court, Complaint, Rajeev murder: No anticipatory bail for lawyer Udayabhanu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia