Follow KVARTHA on Google news Follow Us!
ad

അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടുന്നു; ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, അതല്ല രാഷ്ട്രീയരംഗത്തുനിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുമോ? കാത്തിരുന്ന് കാണാം

സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തി എം.പിയും എം.എല്‍.എയുമായ എ.പി. അബ്ദുള്ളക്കുട്ടി Kannur, KPCC, Criticism, Congress, CPM, Politics, News, Election, MLA, Kerala,
കണ്ണൂര്‍: (www.kvartha.com 31.10.2017) സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തി എം.പിയും എം.എല്‍.എയുമായ എ.പി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടുന്നു. കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം ജനറല്‍ ബോഡി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ലിസ്റ്റില്‍ പെടാത്തവരുടെ പൊട്ടിത്തെറിയും പടലപിണക്കവും മറനീക്കി പുറത്തുവന്നിരുന്നു.

സി.പി.എം വിട്ട് 2009ലാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ എത്തിയത്. എം.പി, എം.എല്‍.എ എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്ത് മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ടുതന്നെ എ.പി. അബ്ദുള്ളക്കുട്ടിയെ പട്ടികയില്‍നിന്ന് തഴഞ്ഞത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അതിനിടെയാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു എന്ന് അദ്ദേഹവുമായുള്ള അടുത്ത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് വിടുന്ന അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, രാഷ്ട്രീയം വിടുമോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

A P Abdullakutty may left congress, Kannur, KPCC, Criticism, Congress, CPM, Politics, News, Election, MLA, Kerala

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂരില്‍നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി തലശേരിയില്‍ മത്സരിപ്പിച്ചപ്പോഴും പാര്‍ട്ടിയുടെ വിനീത പ്രവര്‍ത്തകനായി താന്‍ അത് സ്വീകരിച്ച ആളാണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേക്കേറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് , യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തിരുന്നു. തന്റെ പൊതു ജീവിതത്തില്‍ ആകെയുണ്ടായ കറുത്ത പൊട്ട് സോളാര്‍ കേസ് മാത്രമാണ്. ഈ സംഭവത്തില്‍ തന്നെ ബോധപൂര്‍വം കുടുക്കിയതാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. അതിന് പിന്നിലുള്ള രഹസ്യ അജണ്ടകളാണ് കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചതോടെ പുറത്ത് വന്നതെന്നും അദ്ദേഹം അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായി സൂചനയുണ്ട്.

കണ്ണൂര്‍ ജില്ലയിലുള്ള പട്ടികയില്‍ ഐ ഗ്രൂപ്പിന് പത്തും എക്ക് ഒന്‍പതും മൂന്നാം ഗ്രൂപ്പിന് നാലും പ്രതിനിധികളാണ് ഉള്ളത്. ഇതില്‍തന്നെ മുസ്ലീം പ്രാതിനിധ്യം വളരെ കുറവാണ്. ഏഴ് ക്രിസ്ത്യന്‍ പ്രതിനിധികളുള്ളപ്പോള്‍ മുസ്ലീം പ്രാതിനിധ്യം രണ്ടിലൊതുങ്ങി. ഇത് മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്.

സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ് വേദികളില്‍ സജീവ സാന്നിധ്യമായ അബ്ദുള്ളക്കുട്ടി പട്ടിക പുറത്ത് വിടുമ്പോള്‍ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു. 74വയസ് കഴിഞ്ഞ നാല് പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയപ്പോള്‍ അബ്ദുള്ളക്കുള്ളിയെപോലുള്ളവരെ തഴഞ്ഞതില്‍ അണികള്‍ പരസ്യമായിതന്നെ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പുതുക്കിയ കെ പി സി സി പട്ടികയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. പട്ടികയില്‍ വ്യക്തിപരമായ തരംതിരിവ് കാട്ടിയെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Also Read:

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശി പാപ്പിനിശ്ശേരിയില്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A P Abdullakutty may left congress, Kannur, KPCC, Criticism, Congress, CPM, Politics, News, Election, MLA, Kerala.