Follow KVARTHA on Google news Follow Us!
ad

യുപി മുഴുവനും കാവി പുതക്കുന്നു, ഭരണസിരാകേന്ദ്രവും കാവിയണിഞ്ഞു

യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ കാ​വി​യ​ണി​യി​ക്കാ​നു​ള്ള Lucknow, National, News, Yogi Adityanath, Office,
ല​ക്നോ: (www.kvartha.com 31.10.2017) യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ യുപി മുഴുവനും കാവി പുതക്കാനൊരുങ്ങുകയാണ്. നേരത്തെ സര്‍ക്കാരിന്റെ പല പദ്ധതികളും ഓഫീസുകളും എല്ലാം കാവി വല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.

ഇപ്പോള്‍ സംസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരിക്കുകയാണ് ആദിത്യനാഥ് സര്‍ക്കാര്‍. നേരത്തെ, സര്‍ക്കാര്‍ ബസുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ബാഗുകള്‍ക്കും കാവി നിറം നല്‍കിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.


ല​ക്നോ​യി​ലെ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി ഭ​വ​നി​ന്‍റെ അ​ഞ്ചാം നി​ല​യി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ  ഓ​ഫീ​സ്. ഈ ​കെ​ട്ടി​ട​ത്തി​ന്റെ മ​തി​ലു​തൊ​ട്ട് പു​റ​ത്തെ ചു​മ​രി​നും ടെ​റ​സ്സി​നു​മെ​ല്ലാം വെ​ള്ള​യും കാ​വി​യും ഇ​ട​ക​ല​ര്‍​ന്ന നി​റ​മാ​ണ് പൂ​ശി​യി​രി​ക്കു​ന്ന​ത്. പ​ല നി​റ​ങ്ങ​ളും നോ​ക്കി​യെ​ങ്കി​ലും കാ​വി​യാ​ണ് ന​ല്ല​തെ​ന്ന് ക​ണ്ട് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സം​സ്ഥാ​ന പ്രോ​പ്പ​ര്‍​ട്ടി ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം യോ​ഗി ആ​ദി​ത്യ​നാ​ഥ് ത​ന്റെ ഇ​രി​പ്പിട​ത്തി​ലെ വി​രി​യു​ടെ നി​റ​വും കാ​ര്‍ സീ​റ്റി​ന്റെ നി​റ​വും കാ​വി​യാ​ക്കി മാ​റ്റി​യി​രു​ന്നു. അ​ടു​ത്തി​ടെ സ​ര്‍​ക്കാ​ര്‍ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ ബ​സു​ക​ള്‍​ക്കും കാ​വി​നി​റ​മാ​യി​രു​ന്നു. ബ​സു​ക​ള്‍ അ​ല​ങ്ക​രി​ച്ച്‌ ബ​ലൂ​ണു​ക​ളും കാ​വി നി​റ​ത്തി​ലാ​യി​രു​ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lucknow, National, News, Yogi Adityanath, Office,