കോഴിക്കോട്ടുകാരുടെ 'കളക്ടര്‍ ബ്രോ' കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാനൊരുങ്ങുന്നു; പ്രധാനമന്ത്രിക്ക് കണ്ണന്താനം അപേക്ഷ നല്‍കി

തിരുവനന്തപുരം:(www.kvartha.com 09.10.2017) കോഴിക്കോട്ടുകാരുടെ 'കളക്ടര്‍ ബ്രോ' എന്നറിയപ്പെടുന്ന മുന്‍ കോഴിക്കോട് കളക്ടര്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാനൊരുങ്ങുന്നു. കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രധാനമന്ത്രിക്ക് അപേക്ഷ നല്‍കി.

കേന്ദ്ര ജോയിന്റ് സെക്രട്ടറി പദവിയില്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലാണ് പ്രശാന്തിനെ നിയമിക്കണമെന്ന് കണ്ണന്താനം ആവശ്യപ്പെടുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത് കണ്ണന്താനം നിര്‍ദേശിച്ച തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന് തടസമായേക്കുമെന്നും സൂചനയുണ്ട്. കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷം ഇപ്പോള്‍ അവധിയിലാണ് പ്രശാന്ത്.

Kerala, Trivandrum, Kozhikode, District Collector, Union minister, Prime Minister, Application, National, News, Central minister Alphoonse Kannanthanam needs N Prashanth IPS as PS

2015ലായിരുന്നു പ്രശാന്തിനെ കോഴിക്കോട് കളക്ടറായി നിയമിച്ചത്. പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതൃത്വം ഈ സ്ഥാനത്തേക്ക് മറ്റൊരു പേരാണ് കണ്ടുവെച്ചിരിക്കുന്നത്. ഈ പേര് കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലേക്കെത്തിച്ചതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Trivandrum, Kozhikode, District Collector, Union minister, Prime Minister, Application, National, News, Central minister Alphoonse Kannanthanam needs N Prashanth IPS as PS


Previous Post Next Post