Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറി; പ്രകോപിതരായ ജീവനക്കാര്‍ സ്വകാര്യ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു

വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറിയെന്ന കാരണത്താല്‍ സ്വകാര്യ ബസ് നടുറോഡില്‍Kerala, Kottayam, Students, Bus, Road, News, Labours, Ticket, Passengers
കോട്ടയം: (www.kvartha.com 31.10.2017) വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ബസില്‍ കയറിയതിനെ തുടര്‍ന്ന് പ്രകോപിതരായ ജീവനക്കാര്‍ സ്വകാര്യ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു. കോട്ടയം പാമ്പാടി ളാക്കാട്ടൂരില്‍ കോട്ടയം പള്ളിക്കത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് എസ് ടി ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതലായതിനെ തുടര്‍ന്ന് നടുറോഡില്‍ സര്‍വീസ് അവസാനിപ്പിച്ചത്.





ബസില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കയറിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. പള്ളിക്കത്തോടില്‍ നിന്നും വരികയായിരുന്ന ബസ്സില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളും 20 മറ്റ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. എസ് ടി നല്‍കിയ വിദ്യാര്‍ത്ഥികളോട് എസ് ടി പറ്റില്ലെന്നും ഫുള്‍ ടിക്കറ്റ് നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുകയും ഇതേ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ളാക്കാട്ടൂര്‍ സ്‌കൂളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നടുറോഡില്‍ ബസ് നിര്‍ത്തി ജീവനക്കാര്‍ ഇറങ്ങിപ്പോകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords; Kerala, Kottayam, Students, Bus, Road, News, Labours, Ticket, Passengers