SWISS-TOWER 24/07/2023

പൊതുശ്മശാനം തുറക്കാന്‍ ശവമഞ്ചലുമായി പ്രതിഷേധം

 


ADVERTISEMENT

പറവൂര്‍: (www.kvartha.com 31/10/2017) വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയായികിടക്കുന്ന വെടിമറയിലെ പൊതുസ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കണം, സെന്റ് ജോസഫ് കൊത്തെലന്‍ഗോ പള്ളിയുടെ പതിനഞ്ച് സെന്റ് സ്ഥലം മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും പകരം സെമിത്തേരിക്ക് പത്ത് സെന്റ് സ്ഥലം അനുവദിച്ചുതരാം എന്ന് കരാറുണ്ടാക്കുകയും അത് പാലിക്കപ്പെടാതെ അനന്തമായി നീട്ടികൊണ്ടു പോകുന്ന മുനിസിപ്പാലിറ്റിയുടെ നടപടിയിലും പ്രതിഷേധിച്ച് ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് ശവമഞ്ചവുമായി മാര്‍ച്ച് നടത്തി.

പറവൂത്തറയില്‍ താമര വളവില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ സ്വപ്ന സുരേഷ്, രാജു മാടവന എന്നിവര്‍ പ്രസംഗിച്ചു. ബിജെപി നേതാക്കളായ അജി പോട്ടശ്ശേരി, സോമന്‍ ആലപ്പാട്ട്, സുധാചന്ദ്, അനില്‍ ചിറവക്കാട്, രഞ്ചിത്ത് മോഹന്‍, ഇ ആര്‍ രഞ്ചിത്ത്, ഷെല്ലി ദേവസി, അനൂപ് ശിവന്‍, വി എസ് ഷെറിന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പൊതുശ്മശാനം തുറക്കാന്‍ ശവമഞ്ചലുമായി പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Protest, Municipality, BJP, Office, March, President, News, Kerala, BJP protest, to open public graveyard.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia