കുടിയന്‍മാര്‍ക്ക് ഇടിത്തീയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം; വിദേശമദ്യത്തിന് 7 ശതമാനം വരെ വില വര്‍ധിപ്പിക്കുന്നു
Oct 31, 2017, 13:56 IST
തിരുവനന്തപുരം : (www.kvartha.com 31.10.2017) സംസ്ഥാനത്തെ കുടിയന്‍മാര്‍ക്ക് ഇടിത്തീയായി വിദേശമദ്യത്തിന് വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനാണ് നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനം വര്‍ധനവ് വരുത്താന്‍ ബിവറേജസ് കോര്‍പറേഷനും ഉല്‍പാദകരും തമ്മില്‍ ധാരണയിലായത്. പുതുക്കിയ വിലവിവരപ്പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും. നവംബര്‍ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും.
മദ്യനിര്‍മാണ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് നല്‍കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ് മദ്യവില കൂട്ടാന്‍ കാരണം. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനമാണ് കമ്പനികള്‍ക്കുള്ള വിലവര്‍ധന. ഇതോടൊപ്പം നികുതിയും ചേര്‍ത്താണ് പുതുക്കിയ വില നിശ്ചയിക്കുക. ഇതനുസരിച്ച് ഏറെ ഉപഭോക്താക്കളുള്ള ഹണിബീ, മാക്ഡവല്‍ ബ്രാന്‍ഡുകളുടെ 750 മില്ലീലിറ്ററിന് 510 രൂപയില്‍ നിന്ന് 545 രൂപയായി വര്‍ധിപ്പിച്ചേക്കും.
റമ്മുകളില്‍ ഓള്‍ഡ്‌പേളിന്റെ വില 480 രൂപയില്‍നിന്ന് 515 രൂപയായും ഓള്‍ഡ് പോര്‍ട്ടിന് 390 രൂപയില്‍നിന്ന് 420 രൂപയായും വര്‍ധനവുണ്ടാകും. ബിയര്‍, വൈന്‍ എന്നിവയ്ക്കും വിലവര്‍ധന ബാധകമാകും.

ആറ് വര്‍ഷം മുമ്പാണ് കമ്പനികള്‍ക്ക് കോര്‍പ്പറേഷന്‍ വിലവര്‍ധിപ്പിച്ച് നല്‍കിയത്. അന്ന് ആറ് ശതമാനമായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ, ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും ബാര്‍ഹോട്ടലുകളിലും മദ്യത്തിന് വിലകൂടും.
Also Read:
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശി പാപ്പിനിശ്ശേരിയില്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Steep hike in liquor prices in Kerala, Thiruvananthapuram, News, Hotel, Alcoholic Youth, Kerala.
Keywords: Steep hike in liquor prices in Kerala, Thiruvananthapuram, News, Hotel, Alcoholic Youth, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.