Follow KVARTHA on Google news Follow Us!
ad

ഹിറ്റ്മാനും ക്യാപ്റ്റനും സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് കൂറ്റന്‍ വിജയലക്ഷ്യം

നാലാം ഏകദിനത്തില്‍ ഹിറ്റ്മാനും ക്യാപ്റ്റനും സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ India, Srilanka, World, Sports, Cricket, ODI, Kohli, Rohit Sharma, Virat Kohli, Rohit Sharma centuries take India to 375/5 against Sri Lanka
കൊളംബോ: (www.kvartha.com 31.08.2017) നാലാം ഏകദിനത്തില്‍ ഹിറ്റ്മാനും ക്യാപ്റ്റനും സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ കോഹ്ലി (131), രോഹിത് ശര്‍മ (104) എന്നിവരുടെ സെഞ്ച്വറികളുടെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു.

മധ്യനിരയില്‍ മനീഷ് പാണ്ഡെ (50) ധോണി (49) എന്നിവരുടെ പ്രകടനങ്ങളുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി എയ്ഞ്ചലോ മാത്യൂസ് രണ്ടു വിക്കറ്റും മലിംഗ, ഫെര്‍ണാണ്ടോ, അകില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.



ഏകദിന ക്രിക്കറ്റിലെ ഇരുപത്തിയൊമ്പതാമത്തെ സെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. വെറും 96 പന്ത് നേരിട്ട കോലി 17 ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. രോഹിത് ശര്‍മ്മയുടെ പതിമൂന്നാമത്തെ ഏകദിന സെഞ്ച്വറിയാണ് കൊളംബോയില്‍ നേടിയത്. 88 പന്ത് മാത്രം നേരിട്ട രോഹിത് ശര്‍മ്മ 11 ബൗണ്ടറികളും മൂന്നു സിക്‌സറുകളും അടിച്ചു. കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആറാം വിക്കറ്റില്‍ ധോണിയും മനീഷ് പാണ്ഡ്യയും 101 റണ്‍സ് ചേര്‍ത്ത് സ്‌കോര്‍ 375 ലെത്തിച്ചു.

ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി കോഹ്ലി മാറി. മുന്നില്‍ ഇനി റിക്കി പോണ്ടിംഗ് (30), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49) എന്നിവരാണുള്ളത്. ഏകദിനത്തില്‍ തന്റെ മുന്നൂറാം മത്സരത്തിനിറങ്ങിയ ധോണി ഒരു ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചു. ഏകദിനത്തില്‍ ഏറ്റവുമധികം തവണ പുറത്താകാതെ നിന്ന താരമെന്ന റെക്കോര്‍ഡാണ് ധോണി കൈപ്പിടിയിലാക്കിയത്. ഇത് 73 ആം തവണയാണ് ധോണി പുറത്താകാതെ നില്‍ക്കുന്നത്. കൂടാതെ വിരാട് കോഹ്ലിയുടെ വിക്കറ്റോടെ ലസിത് മലിംഗ 300 വിക്കറ്റ് ക്ലബ്ബില്‍ പ്രവേശിച്ചു.


Keywords: India, Srilanka, World, Sports, Cricket, ODI, Kohli, Rohit Sharma, Virat Kohli, Rohit Sharma centuries take India to 375/5 against Sri Lanka