പൊതുപരിപാടിക്കിടെ തലകറങ്ങി വീണു; വി എം സുധീരന്‍ ആശുപത്രിയില്‍

തിരുവനന്തപുരം : (www.kvartha.com 31.08.2017) പൊതുപരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സുധീരനെ പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി.

V M Sudheeran hospitalized, Thiruvananthapuram, News, KPCC, President, Politics, hospital, Treatment, Kerala

മാസങ്ങള്‍ക്ക് മുമ്പ് കാല്‍വഴുതി വീണ സുധീരന്‍ ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുധീരന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞിരുന്നു.

Also Read:
പെണ്‍വാണിഭക്കേസില്‍ രാജസ്ഥാന്‍ സ്വദേശിക്ക് ഏഴുവര്‍ഷം കഠിനതടവ്; കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ ഏഴുപേരെ വിട്ടയച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V M Sudheeran hospitalized, Thiruvananthapuram, News, KPCC, President, Politics, hospital, Treatment, Kerala.
Previous Post Next Post