ദിലീപിനോട് 'സഹതാപമെന്ന്' ആരൊക്കെയോ കരുതുന്നു; രാമലീല റിലീസ് ചെയ്യാനും ആലോചന

തിരുവനന്തപുരം: (www.kvartha.com 31.08.2017) നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനോട് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന് സഹതാപമാണ് ഇപ്പോഴെന്നു വിലയിരുത്തി ദിലീപ് സിനിമ രാമലീല പുറത്തിറക്കാന്‍ ആലോചന. റീലീസ് തീരുമാനിച്ചിരുന്നപ്പോള്‍ ദിലീപ് അറസ്റ്റിലായതിനേ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ദിലീപിനെ പോലീസ് ചോദ്യം ചെയ്തതിനേ തുടര്‍ന്ന് ആദ്യവും അറസ്റ്റിനേ തുടര്‍ന്നു വീണ്ടും റിലീസ് മാറ്റിവച്ച രാമലീല വലിയ മുതല്‍ മുടക്കുള്ള ചിത്രമാണ്. ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മാതാവ്.

ദിലീപ് അറസ്റ്റിലാവുകയും ദിലീപിനെതിരേ വന്‍ തോതില്‍ പ്രതിഷേധം ഇരമ്പുകയും ചെയ്ത സാഹചര്യത്തില്‍ രാമലീലയുടെ റിലീസ് സമീപ കാലത്ത് എപ്പോഴെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
അമ്പതു ദിവസത്തിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപിനോട് മലയാളികളില്‍ വലിയൊരു വിഭാഗത്തിന് ഇപ്പോള്‍ അറസ്റ്റിന്റെ ഘട്ടത്തിലുണ്ടായിരുന്ന വെറുപ്പും ദേഷ്യവും ഇല്ലത്രേ.

 Kerala, Thiruvananthapuram, Dileep, Actor, Cinema, Assault, Jail, Molestation, Arrested, Ramaleela to release soon?

ഇങ്ങനെ വിലയിരുത്താന്‍ പ്രത്യേകിച്ച് മാനദണ്ഡമൊന്നും സിനിമാ പ്രവര്‍ത്തകര്‍ക്കില്ല. സ്വകാര്യ സംഭാഷണങ്ങളിലും മറ്റും നിന്ന് മനസിലാകുന്നതാണ് ഈ മാറ്റം എന്നാണ് പല സിനിമാ പ്രവര്‍ത്തകരും വിശദീകരിക്കുന്നത്. അതുകൊണ്ട് 'അവസരം മുതലെടുത്ത്' രാമലീല റിലീസ് ചെയ്യാം എന്ന തീരുമാനത്തിലേക്കാണ് എത്തുന്നത്. കൈവിട്ട കളിയാണ് എന്ന് അറിയാവുന്നതുകൊണ്ട് അന്തിമ തീരുമാനമെടുത്തിട്ടില്ല.

കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും രണ്ടാം വട്ടവും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച ദിലീപിന്റെ ഓണം ജയിലിലായിരിക്കുമെന്ന് ഉറപ്പായതും മലയാളികളുടെ സഹതാപത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നടിയെ അതിക്രൂരമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് പോലീസ് തെളിവുകളോടെ കണ്ടെത്തിയ നടനെ പിന്തുണയ്ക്കാനും സഹതാപം പ്രകടിപ്പിക്കാനും കേരളത്തിലെ ജനങ്ങള്‍ തയ്യാറാകുമോ എന്ന് കണ്ടറിയുക തന്നെ വേണമെന്നാണ് സാമൂഹിക പ്രവര്‍ത്തകരും മറ്റും ചൂണ്ടിക്കാണിക്കുന്നത്.

Keywords: Kerala, Thiruvananthapuram, Dileep, Actor, Cinema, Assault, Jail, Molestation, Arrested, Ramaleela to release soon? 
Previous Post Next Post