ഗുര്‍മീത് റാമിന്റെ ആശ്രമത്തില്‍ റെയ്ഡിനെത്തിയ പോലീസുകാര്‍ ഞെട്ടി; റെയ്ഡിന്റെ വീഡിയോ പുറത്ത്

 


സിർസ: (www.kvartha.com 31.08.2017) ആള്‍ ദൈവം റാം റഹീം ഗുര്‍മീത് സിംഗിന്റെ ആശ്രമത്തില്‍ പോലീസ് റെയ്ഡ് നടത്തി. ആശ്രമത്തിന്റെ ആഡംബരം കണ്ട് റെയ്ഡിനെത്തിയ പോലീസുകാര്‍ ഞെട്ടി. ദേരാ സച്ച സൗദ ആശ്രമത്തില്‍ റെയ്ഡിനെത്തിയ പോലീസുകാരെ വരവേറ്റത് വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ച ചുവരുകളും മുന്തിയ തരം ഫര്‍ണിച്ചറുകളുമാണ്.

ഗുര്‍മീത് റാമിന്റെ ആശ്രമത്തില്‍ റെയ്ഡിനെത്തിയ പോലീസുകാര്‍ ഞെട്ടി; റെയ്ഡിന്റെ വീഡിയോ പുറത്ത്


എല്ലാ മുറികളിലും ഗുര്‍മീതിനായി രാജകീയ സിംഹാസനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്വീകരണ മുറിയിലെത്തുന്ന ആരാധകരെയും അനുയായികളെയും സ്വീകരിക്കുന്നത് ഗുര്‍മീതിന്റെ വലിയ ഛായാചിത്രങ്ങളാണ്. ഗുര്‍മീതിന്റെ സ്വകാര്യ മുറികളിലാകട്ടെ അത്യാഡംബരങ്ങളാണ്.

ആള്‍ ദൈവത്തിന്റെ പള്ളിയുറക്കം കണ്ണഞ്ചിപ്പിക്കുന്ന ആഡംബര മുറിയിലാണ്. ഈ മുറി പോലീസ് ചവിട്ടി തുറക്കുകയായിരുന്നു. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.



Keywords:  India, National, News, Police, Raid, Raid in Deira Sacha Sauda sirsa, Ram Rahim Gurmeet Sing.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia