നോട്ടുനിരോധന സമയത്ത് അമിത നിക്ഷേപം നടത്തിയിട്ടുണ്ടോ? എങ്കില്‍ പിടിവീഴും; 10 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 31.08.2017) നോട്ടുനിരോധന സമയത്ത് സാധാരണ ഇടപാടിനേക്കാള്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ? എങ്കില്‍ പിടിവീഴും. നോട്ടു നിരോധനത്തിനു ശേഷം അമിത നിക്ഷേപം നടത്തിയ 10 ലക്ഷത്തോളം അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ നവംബറിനു ശേഷം ബാങ്കുകളില്‍ അപ്രതീക്ഷിതമായ അളവില്‍ പണം നിക്ഷേപിച്ച 9.72 ലക്ഷം പേര്‍, ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 India, National, News, New Delhi, Demonetization, Bank, RBI, Note ban: Rs 2.89 lakh crore deposited by 9.72 lakh people under scanner, says I-T department


13.33 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി, ആകെ 2.89 ലക്ഷം കോടി രൂപ നിക്ഷേപിച്ച 9.72 ലക്ഷം നിക്ഷേപകരാണ് ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലുള്ളത്. ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിച്ചു വരികയുമാണ്. റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകളില്‍ 1.3% മാത്രമേ നോട്ട് അസാധുവാക്കിയതിനു ശേഷം തിരിച്ചെത്താതെയുള്ളൂ എന്നാണ് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അതിനു ശേഷം 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അനധികൃതമായി സാമ്പത്തിക വിനിമയം നടത്തുന്നവരെ കണ്ടെത്താന്‍ നോട്ടു നിരോധനം വഴിയൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം.

Keywords: India, National, News, New Delhi, Demonetization, Bank, RBI, Note ban: Rs 2.89 lakh crore deposited by 9.72 lakh people under scanner, says I-T department
Previous Post Next Post