Follow KVARTHA on Google news Follow Us!
ad

മില്‍മ പ്ലാന്റ് അറ്റന്‍ഡര്‍ നിയമനം അനിശ്ചിതത്വത്തില്‍; ഉദ്യോഗാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്

മില്‍മയില്‍ പ്ലാന്റ് അറ്റന്‍ഡര്‍ പോസ്റ്റിനായി എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും Kozhikode, Strike, Family, Registration, Certificate, Director, Students, News, Kerala.
കോഴിക്കോട്: (www.kvartha.com 31/08/2017) മില്‍മയില്‍ പ്ലാന്റ് അറ്റന്‍ഡര്‍ പോസ്റ്റിനായി എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചവര്‍ക്ക് ജോലി നിഷേധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രക്ഷോഭത്തിന്. പരീക്ഷ കഴിഞ്ഞ് ആറു മാസമായിട്ടും നിയമന നടപടി ഉണ്ടായിട്ടില്ല.

ക്ഷീരവികസന വകുപ്പ് രജിസ്ട്രാര്‍ ഏകപക്ഷീയമായി നിയമനം നിര്‍ത്തിവച്ചതാണെന്നും ഇതിനു പിന്നില്‍ വകുപ്പു മന്ത്രിയുടെ കടുംപിടുത്തമാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. എംപ്ലോയ്മെന്റ് വഴി അവസരം ലഭിച്ചവര്‍ക്കിത് അവസാന ചാന്‍സാണ്. അതാണ് നഷ്ടമാവുന്നതെന്നും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ കുടുംബാംഗങ്ങളെ അണിനിരത്തി ക്ഷീരവികസന മന്ത്രിയുടെ വസതിക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Kozhikode, Strike, Family, Registration, Certificate, Director, Students, News, Kerala, Milma plant denying appointment of plant attenders post; Applicants  go to strike.

പ്ലാന്റ് അറ്റന്‍ഡര്‍ നിയമന നിരോധം നീക്കി ഗവണ്‍മെന്റ് നോമിനിയുടെ സാന്നിധ്യത്തില്‍ ഇന്റര്‍വ്യൂ സത്യസന്ധമായി നടത്താനുള്ള സാഹചര്യം ഉണ്ടാക്കിതരണമെന്ന് ഉദ്യോഗാര്‍ഥി കൂട്ടായ്മ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രിയുടെ കടുംപിടുത്തമാണ് വളരെ സുതാര്യമായി നടന്ന പ്ലാന്റ് അറ്റന്‍ഡര്‍ പരീക്ഷയുടെ നിയമനം നീണ്ടുപോകാന്‍ ഇടയാക്കുന്നത്. ഇതുകൊണ്ട് ബുദ്ധിമുട്ടിലാക്കുന്നത് ഉദ്യോഗാര്‍ത്ഥികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുമാണെന്ന് കൂട്ടായ്മ കണ്‍വീനര്‍ വി സി ഷാജി പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷക്കാലം ഒരു മുടക്കവും കൂടാതെ എംപ്ലോയിമെന്റ് റജിസ്ട്രേഷന്‍ പുതുക്കി സീനിയോരിറ്റി നഷ്ടപ്പെടാതെ വന്ന ഉദ്യോഗാര്‍ത്ഥികളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമാണ് ബുദ്ധിമുട്ടുന്നത്. സര്‍ക്കാരും മില്‍മയും തമ്മിലുള്ള വടംവലിയില്‍ കരുവാകുന്നത് പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ്.

കഴിഞ്ഞ 30 വര്‍ഷക്കാലം ഒരു മുടക്കവും കൂടാതെ എംപ്ലോയിമെന്റ് റജിസ്ട്രേഷന്‍ പുതുക്കി സീനിയോരിറ്റി നഷ്ടപ്പെടാതെ വന്ന ഉദ്യോഗാര്‍ത്ഥികളേയും അതുപോലെ 20 വര്‍ഷത്തോളം പാല്‍ സൊസൈറ്റികളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാരേയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മില്‍മയില്‍ പ്ലാന്റ് അറ്റന്‍ഡര്‍ പോസ്റ്റിനായി എഴുത്തു പരീക്ഷക്ക് വിളിക്കുകയും അതോടനുബന്ധിച്ചുള്ള കായികക്ഷമതാ പരീക്ഷ ഫെബ്രുവരിയില്‍ നടത്തുകയു ചെയ്തിരുന്നു. ഇതില്‍ കുറച്ച് പേരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന വരെ നടത്തി ഏകദേശം ആറ് മാസം കഴിഞ്ഞിട്ടും നിയമനം നടത്താന്‍ മില്‍മ തയ്യാറായിട്ടില്ല.

മില്‍മ ഉദ്യോഗസ്ഥരെ കണ്ട് അന്വേഷിച്ചപ്പോള്‍ വകുപ്പ് റജിസ്ട്രാര്‍ നിയമനങ്ങളെല്ലാം നടത്തിവെച്ചതായാണ് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച് നിരവധി തവണ വകുപ്പ് മന്ത്രിയേയും വകുപ്പ് ഡയരക്ടറേയും സമീപിച്ച് നിവേദനം കൊടുക്കുകയും ക്ഷീരവികസന വകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍ ധര്‍ണ നടത്തുകയും ചെയ്തു.

എന്നാല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതുകാരണം സ്ഥിരമായി ഒരു ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന നാനൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. എംപ്ലോയിമെന്റില്‍ നിന്നും ലഭിക്കുന്ന ലാസ്റ്റ് ചാന്‍സാണിത്. ഇനി ഒരു പരീക്ഷയോ ജോലിയോ ലഭിക്കില്ലെന്നും ഉദ്യോഗാര്‍ത്ഥികളായി എം ഗിരീഷ്, സന്തോഷ്‌കുമാര്‍, പി രജീഷ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Strike, Family, Registration, Certificate, Director, Students, News, Kerala, Milma plant denying appointment of plant attenders post; Applicants  go to strike.