കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ ബൈക്കിലെത്തിയ നാലംഗസംഘം കൊള്ളയടിച്ചു; പണവും ആഭരണങ്ങളും കവര്‍ന്നു

ബംഗളൂരു: (www.kvartha.com 31.08.2017) കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ ബൈക്കിലെത്തിയ നാലംഗസംഘം കൊള്ളയടിച്ചു. യാത്രക്കാരെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും കവര്‍ന്നു.

കര്‍ണാടകയിലെ ചന്നപ്പട്ടണയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 2.45നാണ് സംഭവം. ബുധനാഴ്ച വൈകിട്ട് കോഴിക്കോടുനിന്നും പുറപ്പെട്ട കോഴിക്കോട് - ബംഗളൂരു കെഎസ്ആര്‍ടിസി ബസ് യാത്രക്കാരാണ് കൊള്ളയ്ക്കിരയായത്. 27 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

KSRTC passengers looted Karnataka Channapatna, Bangalore, News, Robbery, Passengers, Complaint, Police Station, Case, Probe, Kozhikode, National

ഡ്രൈവര്‍ മൂത്രമൊഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘം യാത്രക്കാരോടു ബംഗളൂരുവിലേക്കുള്ള വണ്ടിയാണോ എന്നു ചോദിച്ചു. അതേയെന്ന മറുപടി കേട്ടയുടനെ ബസില്‍ കയറിയ സംഘം ബാഗില്‍നിന്ന് അരിവാളെടുത്ത് യാത്രക്കാരുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വര്‍ണം കൈവശമില്ലാത്തവരില്‍നിന്ന് പണം അപഹരിച്ചു.

എട്ടുപേരുടെ കൈവശം ഉണ്ടായിരുന്ന പണവും ആഭരണങ്ങളുമാണ് ഇങ്ങനെ കൊള്ളയടിച്ചത്. ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ ആരും തന്നെ പ്രത്യാക്രമണത്തിന് മുതിര്‍ന്നില്ല. കൊള്ളയടിച്ച ശേഷം സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. സംഭവം നടക്കുമ്പോള്‍ ചില യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. എന്നാല്‍ കൊള്ളനടത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് കണ്ടക്ടര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ബസ് ചിക്കനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പണവും ആഭരണങ്ങളും നഷ്ടമായ യാത്രക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റു ബസുകളില്‍ ബംഗളൂരുവില്‍ എത്തിച്ചു. ബംഗളൂരു - മൈസുരു സംസ്ഥാനപാതയില്‍ ബംഗളൂരുവില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ചന്നപ്പട്ടണ. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:
സിനാന്‍ വധക്കേസ് വിധി വീണ്ടും മാറ്റി വെച്ചു; സെപ്തംബര്‍ 15 ന് വിധി പറയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KSRTC passengers looted Karnataka Channapatna, Bangalore, News, Robbery, Passengers, Complaint, Police Station, Case, Probe, Kozhikode, National.
Previous Post Next Post