Follow KVARTHA on Google news Follow Us!
ad

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിത് കൊണ്ട് ഒരാളെങ്ങനെ ഇന്ത്യന്‍ സൈന്യത്തിന് സൈനികനല്ലാതാകും? രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സൈനിക ഉദ്യോഗസ്ഥ സുപ്രീം കോടതിയിലേക്ക്

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിത് കൊണ്ട് ഒരാളെങ്ങനെ ഇന്ത്യന്‍ സൈന്യത്തിന് സൈനികനല്ലാതാകും?. തന്റെ News, National, Supreme Court of India, Soldiers, Navy, Case, Report, Transgender.
വിശാഖപട്ടണം:(www.kvartha.com 31/08/2017) ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിത് കൊണ്ട് ഒരാളെങ്ങനെ ഇന്ത്യന്‍ സൈന്യത്തിന് സൈനികനല്ലാതാകും?. തന്റെ ജോലി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സൈനിക ഉദ്യോഗസ്ഥ സുപ്രീം കോടതിയിലേക്ക്. ഇന്ത്യന്‍ നാവിക സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥയായ സാബി (30) ആണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഏഴ് വര്‍ഷം മുമ്ബാണ് സാബി നാവിക സേനയുടെ ഭാഗമാകുന്നത്. നേവിയിലെത്തിയതോടെ നേവി ഡോക്ടറോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് 22 ദിവസത്തെ അവധിയെടുത്ത് രഹസ്യമായി സാബി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. എന്നാല്‍ മൂത്രാശയ അണുബാധ വന്നതിനെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്ന സാബിക്ക് തന്റെ ലിംഗമെന്തെന്ന് വെളിപ്പെടുത്തേണ്ടിവന്നു.

News, National, Supreme Court of India, Soldiers, Navy, Case, Report, Transgender, I Love My Uniform And Want To Serve Country, Says Transgender Navy Officer Who Might Be Sacked.

നേവി ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു സാബിയെ പ്രവേശിപ്പിച്ചത്. 24 മണിക്കൂറും കാവലിന് പുരുഷന്മാരായ സൈനിക ഉദ്യോഗസ്ഥരും. ജയിലിന് സമാനമായിരുന്നു ആശുപത്രിയിലെ അന്തരീക്ഷമെന്ന് സാബി ഓര്‍ക്കുന്നു. നേവിയില്‍ ജോലിചെയ്യാന്‍ പര്യാപ്തയല്ലെന്ന് പറഞ്ഞ് സാബിയെ മാനസികമായി മേലുദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും സാബി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

പ്രതിരോധ മന്ത്രാലയത്തില്‍ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഡിവിഷണല്‍ ഓഫീസറെ സമീപിക്കാനായിരുന്നു അവിടെ നിന്നുള്ള നിര്‍ദ്ദേശം. ഇന്ത്യന്‍ നേവിയുടെ നിലവിലെ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്ററെ സേനയിലെടുക്കാനാവില്ലെന്നാണ് സാബിക്ക് ലഭിക്കുന്ന വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Supreme Court of India, Soldiers, Navy, Case, Report, Transgender, I Love My Uniform And Want To Serve Country, Says Transgender Navy Officer Who Might Be Sacked.